ഐസ്‌ക്രീം നിയമോപദേശത്തില്‍ ഉറച്ചു നില്‍ക്കുന്നു

ദാമോദരന്റെ നിയമോപദേശം സര്‍ക്കാര്‍ സ്വീകരിച്ചുവെന്നും കല്ലട സുകുമാരന്‍ നായര്‍ പറഞ്ഞു. 1996 മുതല്‍ 2001 വരെയുള്ള നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആയിരുന്നു കല്ലട സുകുമാരന്‍.
അന്വേഷണം ശരിയായ ദിശയില്‍ നടന്നാല്‍ തന്റെ നിയമോപദേശം ശരിയാണെന്ന് തെളിയിക്കപ്പെടും. ഐസ്‌ക്രീം കേസന്വേഷണം ഇത്രയും ദീര്‍ഘിപ്പിക്കേണ്ട കാര്യമില്ലെന്നും ഏഴ് ദിവസം കൊണ്ട് പൂര്‍ത്തിയാക്കാവുന്നതേയുള്ളുവെന്നും കല്ലട സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.
ഐജിയായിരുന്ന ജേക്കബ് പുന്നൂസിനെക്കൊണ്ട് കേസ് വീണ്ടും അന്വേഷിച്ചതിന് പിന്നില്‍ ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉണ്ടാവാം. കുഞ്ഞാലിക്കുട്ടിക്കെതിരായ കേസ് നിലനില്‍ക്കുന്നതല്ലെന്ന എംകെ ദാമോദരന്റെ നിയമോപദേശത്തെക്കുറിച്ച് പ്രതികരിക്കാനില്ല. അദ്ദേഹം വിഎസിനെതിരെ ഉന്നയിച്ച ആക്ഷേപത്തിന് താന്‍ മറുപടി പറയേണ്ട ആവശ്യമില്ലെന്നും സുകുമാരന്‍ പറഞ്ഞു.












Click it and Unblock the Notifications