കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ പരിപാടിയില്‍ തോക്കുമായി യുവാവ്

  • By Lakshmi
Google Oneindia Malayalam News

Rahul Gandhi
അമേത്തി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന പൊതുപരിപാടി നടക്കുന്ന മൈതാനത്തേക്ക് തോക്കുമായി കടക്കാന്‍ ശ്രമിച്ച യുവാവ് പിടിയിലായി. പ്രദീപ്കുമാര്‍ സോണി എന്നയാളാണ് സുരക്ഷാവലയങ്ങള്‍ കടന്ന് മൈതാനത്തെത്തിയത്.

രാഹുല്‍ പ്രസംഗിക്കുമ്പോഴാണ് തോക്കുമായി നില്‍ക്കുന്ന യുവാവ് സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത്. എസ്പിജി സംഘം ഇയാളെ അറസ്റ്റുചെയ്ത് പോലീസിന് കൈമാറി.

മൂന്നുമാസംമുമ്പ് അച്ഛനും സഹോദരനും കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് രാഹുലിന് നിവേദനം നല്‍കാനെത്തിയതായിരുന്നു പ്രദീപ്കുമാറെന്നും കുഴപ്പക്കാരനല്ലെന്നും തുടര്‍ന്നുള്ള അന്വേഷണത്തില്‍ വ്യക്തമായി. ലൈസന്‍സുള്ള തോക്കാണ് കൈവശമുണ്ടായിരുന്നത്.

2011ല്‍ ഇത് മൂന്നാമത്തെ തവണയാണ് കനത്ത സുരക്ഷാ വലയമുള്ള രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ സുരക്ഷാ പാളിച്ചയുണ്ടാകുന്നത്. നേരത്തേ കര്‍ഷക പ്രക്ഷോഭം നടന്ന ഭട്ട പര്‍സൂലില്‍ രാഹുല്‍ സന്ദര്‍ശനം നടത്തിയപ്പോഴും സമാനമായ സംഭവം ഉണ്ടായിരുന്നു.

അതിനിടെ, തന്റെ മണ്ഡലം സന്ദര്‍ശിക്കാനെത്തിയ രാഹുലിനെ ഒരുകൂട്ടമാളുകള്‍ തടഞ്ഞ് പ്രതിച്ഛായയുള്ളവരെയും വിവാദത്തില്‍പെടാത്തവരേയും മാത്രമേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാക്കൂവെന്ന് ഉറപ്പുവാങ്ങി.

ഫര്‍സാത്ഗഞ്ച് വിമാനത്താവളത്തിലിറങ്ങി അമേത്തിയിലേക്കുള്ള വഴിയില്‍ എകല്‍വ കവലയിലാണ് ജനക്കൂട്ടം രാഹുലിന്റെ വാഹനവ്യൂഹം തടഞ്ഞത്. ജനങ്ങളുമായി ഇടപഴകി സംവദിച്ച രാഹുല്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ നല്ല പ്രതിച്ഛായയുള്ളയുള്ളവരെമാത്രമേ സ്ഥാനാര്‍ഥിയാക്കൂവെന്ന് ഉറപ്പുനല്‍കി.

തിലോത്തി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഡോക്ടര്‍ മുസ്‌ലിം വീണ്ടും മത്സരിക്കുമെന്ന പ്രചാരണത്തിനെതിരെയാണ് പ്രതിഷേധമെന്ന് സൂചനയുണ്ട്. കഴിഞ്ഞ രണ്ടുതവണയും മത്സരിച്ചു തോറ്റയാളാണ് മുസ്‌ലിം.

English summary
A man carrying a firearm was caught near Rahul Gandhi at Amethi in Uttar Pradesh on Thursday — the third such incident this year — raising questions on his security arrangements,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X