ലോക്കല്‍ സമ്മേളനത്തില്‍ സികെപിയെ തഴഞ്ഞു

ഒക്ടോബര്‍ 24ന് തിങ്കളാഴ്ചയാണ് പൊതുസമ്മേലം നടക്കേണ്ടിയിരുന്നത്. എന്നാല്‍ മുന്‍ എംപിയായ ടി ഗോവിന്ദന്റെ മരണത്തെത്തുടര്‍ന്ന് സമ്മേളനം ദീപാവലി ദിനമായ ബുധനാഴ്ചയിലേയ്ക്ക് മാറ്റി. ഇക്കാര്യം സികെപിയെ അറിയിക്കുകയും ചെയ്തിരുന്നുവത്രേ.
പക്ഷേ ബുധനാഴ്ച സമ്മേളനം നടന്നപ്പോള്‍ ഉത്ഘാടകനായത് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗമായ പി കരുണാകരനാണ്. സികെപിയെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തില്ലെന്നാണ് വിവരം. എന്നാല്‍ ബുധനാഴ്ച മറ്റൊരു പരിപാടിയുള്ളതിനാല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് സികെപി അറിയിച്ചതിനാലാണ് പി.കരുണാകരനെ ക്ഷണിച്ചതെന്ന് പ്രാദേശിക നേതാക്കള്‍ പറയുന്നു.
പാര്‍ട്ടിയുടെ അച്ചടക്കനടപടിക്ക് വിധേയനായി ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട സികെപി പത്മനാഭനെ പൊതുസമ്മേളനത്തിന്റെ ഉത്ഘാടകനായി ക്ഷണിച്ചത് പെരിങ്ങോം എരിയാ കമ്മിറ്റി അംഗമാണ്. എന്നാല്‍ സികെപിയെ ഉത്ഘാടകനായി ക്ഷണിച്ചത് ശരിയായില്ലെന്ന നിലപാടായിരുന്നു ജില്ലാ നേതൃത്വത്തിന്.
പാര്‍ട്ടി നടപടിയെടുത്ത ഒരാളെ പൊതുസമ്മേളനത്തിന്റെ ഉത്ഘാടകനാക്കിയതിന് ഈ ഏരിയാകമ്മിറ്റി അംഗത്തിന് താക്കീത് ലഭിക്കുകയും ചെയ്തു. എന്നിട്ടും സമ്മേളന പ്രചാരണ നടപടികള്‍ മുടക്കമില്ലാതെ നടന്നു.
ഇതിനിടയിലാണ് ഗോവിന്ദന്റെ മരണവും സമ്മേളനം മാറ്റിവെയ്ക്കലും നടന്നത്. ഇതിനിടെ ഉത്ഘാടകനെ മാറ്റാന്‍ ജില്ലാ നേതൃത്വം നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നാണ് സൂചന. ബുധനാഴ്ച സമ്മേളനം നടക്കുമ്പോഴേയ്ക്കും നേരത്തേ സികെപിയെ ഉത്ഘാടകനായി തീരുമാനിച്ചപ്പോള്‍ സ്ഥാപിച്ച പോസ്റ്ററുകളെല്ലാം മാറ്റുകയും ചെയ്തിരുന്നു.












Click it and Unblock the Notifications