ബീവറേജസിന്റെ മദ്യക്കുപ്പി കോടതി കയറുന്നു

തങ്കമണിയിലെ മദ്യവില്‍പനശാലയില്‍ നിന്നുവാങ്ങിയ ഹണി ബി ബ്രാന്‍ഡ് കുപ്പിയിലാണ് ഒരു ചിലന്തി ചത്തുകിടക്കുന്നത് കണ്ടെത്തിയത്. തോപ്രാംകുടി സ്വദേശിയായ ഒരാള്‍ വാങ്ങിച്ച കുപ്പിയിലാണ് ചിലന്തിയെ കണ്ടത്. ഒക്ടോബര്‍ 23നാണത്രേ ഇയാള്‍ ഈ മദ്യക്കുപ്പി വാങ്ങിയത്.
കുപ്പിയുടെ സീല്‍ പൊട്ടിക്കാന്‍ നോക്കിയപ്പോള്‍ അടിയില്‍ എന്തോകിടക്കുന്നത് കണ്ട് ശ്രദ്ധിച്ചപ്പോഴാണ് ചത്തചിലന്തിയാണെന്ന് മനസ്സിലായത്. മദ്യകുപ്പി പൊട്ടിക്കാതെ ഉടന്‍ തന്നെ വാങ്ങിയ കടയില്‍ കൊണ്ടുവന്നു. എന്നാല്‍ കുപ്പി മാറ്റി നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായില്ലത്രേ.
തുടര്‍ന്ന് ഇയാള്‍ ബിവറേജ് കോര്‍പറേഷന് ഓണ്‍ലൈനായി പരാതി നല്‍കി. സര്‍ക്കാര്‍ ഹോളോഗ്രാം പതിച്ച മദ്യക്കുപ്പിയും ബിവറേജ് കോര്‍പറേഷന്റെ ബില്ലും ഇയാള്‍ തൊടുപുഴ കോടതിയില്‍ ഹാജരാക്കും.
ബീവറേജസ് കോര്‍പ്പറേഷനില്‍ നിന്ന് വാങ്ങുന്ന മദ്യകുപ്പികളില്‍ ഇത്തരം വസ്തുക്കള്‍ കാണുന്നത് ആദ്യമായിട്ടല്ല. ഇതിന് മുമ്പ് മദ്യകുപ്പിയില്‍ നിന്ന് മുടിയും പായലുമൊക്കെ കണ്ടെത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications