കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടിയിലായ സ്വാമിയുടെ കയ്യില്‍ 22വിഗ്രഹങ്ങള്‍

  • By Lakshmi
Google Oneindia Malayalam News

Raghavendra
കൊച്ചി: ആന്ധ്രയില്‍ നിന്നും അറസ്റ്റിലായ രാഘവേന്ദ്രതീര്‍ത്ഥ സ്വാമികളുടെ പക്കല്‍ നിന്നും അമൂല്യമായ വിഗ്രഹങ്ങളും ആഭരണങ്ങളും പിടിച്ചെടുത്തു.

സ്വര്‍ണത്തിലും പഞ്ചലോഹത്തിലും നിര്‍മ്മിച്ച 22 വിഗ്രഹങ്ങള്‍, അമൂല്യമായ രത്‌നങ്ങള്‍ പതിച്ച 234 ഇനം ആഭരണങ്ങള്‍, ആയിരം കിലോ വെള്ളി എന്നിവയുമായാണ് രാഘവേന്ദ്ര തീര്‍ഥ ഒഴിവില്‍ക്കഴിഞ്ഞിരുന്നത്. ഗൗഡ സാരത്വത ബ്രാഹ്മണ സഭ ഏരെ പവിത്രമായിക്കണ്ട് പൂജിക്കുന്നവയാണ് ഈ വിഗ്രഹങ്ങളും ആഭരണങ്ങളുമെല്ലാം.

അഞ്ഞൂറിലേറെ വര്‍ഷം പഴക്കം കണക്കാക്കുന്ന ഇവയുടെ യഥാര്‍ത്ഥ മൂല്യം കണക്കാക്കാനായിട്ടില്ല. കോടിക്കണക്കിന് രൂപ വിലമതിക്കുമെന്നാണ് നിഗമനം. കഴിഞ്ഞ മാര്‍ച്ച് മുതലാണ് രാഘവേന്ദ്ര തീര്‍ത്ഥ ഒളിവില്‍ പോയത്. എളമക്കര പുതുക്കലവട്ടത്തുള്ള ദ്വാരക ആശ്രമത്തില്‍ നിന്നും ഒളിവില്‍ പോകുമ്പോള്‍ രാഘവേന്ദ്ര തീര്‍ത്ഥ ഈ വിഗ്രഹങ്ങളും സ്വര്‍ണവുമെല്ലാം കയ്യിലെടുത്തിരുന്നു.

വിഗ്രഹങ്ങളും ആഭരണങ്ങളും കണ്ടെത്തുന്നതിനായി പോലീസ് സംഘം ഒട്ടേറെ തവണ രാഘവേന്ദ്ര തീര്‍ത്ഥയുടെ കൊച്ചിയിലെ വീടും ആശ്രമവുമെല്ലാം പരിശോധിച്ചിരുന്നു. എറണാകുളം ജില്ലാ കോടതിയുടെ അനുമതിയോടെയായിരുന്നു ഈ പരിശോധന. പക്ഷേ കേസില്‍ ഉള്‍പ്പെട്ട വസ്തുവകകള്‍ ഒന്നും അന്ന് കണ്ടെത്താനായിരുന്നില്ല.

കാശി മഠാധിപതി ശ്രീ സുധീന്ദ്ര തീര്‍ത്ഥ സ്വാമിയ്ക്ക് പരമ്പരാഗതമായി കൈമാറി കിട്ടിയവയാണ് ഈ വിഗ്രഹങ്ങളും ആഭരണവുമെല്ലാം. ഗൗഡ സാരസ്വതരുടെ ഏറ്റവും പ്രധാന ദേവനായ വ്യാസ രഘുപതിയുടേതുള്‍പ്പെടെയുള്ള വിഗ്രഹങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. ശ്രീരാമചന്ദ്രന്‍, നരസിംഹസ്വാമി, ഹനുമാന്‍, ശ്രീകൃഷ്ണന്‍, മഹാലക്ഷ്മി, വിഠോബന്‍ എന്നിവയെല്ലാം വിഗ്രഹങ്ങളില്‍ ഉള്‍പ്പെടുന്നു.

English summary
Police seized 22 idols with gold and other costly metals, and stone studed ornaments from Swamy Raghavendra Theertha who were arrested at Andhra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X