Get Updates
Get notified of breaking news, exclusive insights, and must-see stories!

അദ്വാനിയ്ക്ക് നല്‍കിയത് എണ്ണ ചോരുന്ന കാര്‍

Advani
നെടുമ്പാശ്ശേരി: ജനചേതനയാത്രയുടെ ഭാഗമായി കേരളത്തില്‍ എത്തിയ എല്‍ കെ അദ്വാനിയുടെ യാത്രയ്ക്കായി ഒരുക്കിയത് ഇന്ധനം ചോരുന്ന കാര്‍. കേരളത്തിലെ പരിപാടിയ്ക്കു ശേഷം അദ്വാനിയ്ക്ക് ബാംഗ്ലൂരിലേക്ക് മടങ്ങുന്നതിനായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകാനായി തയ്യാറാക്കിയ കാറിലാണ് ഇന്ധനച്ചോര്‍ച്ച കണ്ടെത്തിയത്.

അദ്വാനിയുടെ യാത്രക്കിടെ മധുരയില്‍ നിന്ന് പൈപ്പ്‌ബോംബ് കണ്ടെടുത്തതിനെ തുടര്‍ന്ന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശമുള്ളപ്പോഴാണ് കൊച്ചിയിലെ സുരക്ഷാവീഴ്ച. ഇസഡ് കാറ്റഗറി സുരക്ഷയുള്ള നേതാവാണ് എല്‍.കെ. അദ്വാനി.

തിരുവനന്തപുരത്തെ സ്‌പെഷല്‍ ബ്രാഞ്ച് വിഭാഗത്തിന്റെ കാറാണിത്. 2008 മോഡല്‍ കെഎല്‍ 01 എടി 2458ാം നമ്പര്‍ കാര്‍ ഇപ്പോള്‍ നെടുമ്പാശ്ശേരി പോലീസിന്റെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.വിഐപികളുടെ യാത്രയ്ക്കായിട്ടാണ് ഇത് ഉപയോഗിക്കുന്നത്. അദ്വാനി കേരളത്തിലുണ്ടായിരുന്നതു മുതല്‍ മൂന്ന് ദിവസവും ഈ കാറിലാണ് സഞ്ചരിച്ചിരുന്നത്.

പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായ സുരക്ഷാ പാളിച്ച സംബന്ധിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികള്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് 4.15നാണ് വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിനു സമീപമുള്ള ഒന്നാം നമ്പര്‍ ഗേറ്റ്‌വഴിയാണ് അദ്വാനി സഞ്ചരിച്ചിരുന്ന കാര്‍ റണ്‍വേയിലേക്ക് പ്രവേശിച്ചത്.

വിമാനത്തിനരികില്‍ ഏപ്രണില്‍ കൊണ്ടുചെന്നു നിര്‍ത്തിയ കാറില്‍ നിന്ന് അദ്വാനി ഇറങ്ങി വിമാനത്തില്‍ കയറി. കാര്‍ തിരികെ കൊണ്ടുപോകുന്നതിനായി സ്റ്റാര്‍ട്ടാക്കാന്‍ നോക്കിയപ്പോള്‍ സ്റ്റാര്‍ട്ടായില്ല. തുടര്‍ന്നുള്ള പരിശോധനയിലാണ് ഇന്ധനച്ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്ന് കാര്‍ കെട്ടിവലിച്ച് റണ്‍വേയില്‍ നിന്ന് മാറ്റുകയായിരുന്നു. അദ്വാനി പ്രത്യേക വിമാനത്തില്‍ ബാംഗ്ലൂരിലേക്ക് പോകുകയും ചെയ്തു.

ഹെഡ്‌കോണ്‍സ്റ്റബിള്‍ വിക്രമന്‍ നായരാണ് കാര്‍ ഓടിച്ചിരുന്നതെന്ന് നെടുമ്പാശ്ശേരി പോലീസ് അറിയിച്ചു. വിഐപികള്‍ സഞ്ചരിക്കുന്ന കാര്‍ ഇടയ്ക്കിടെ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തേണ്ടതാണ്. എന്നാല്‍, ഇക്കാര്യത്തില്‍ വീഴ്ചപറ്റിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും സയന്റിഫിക് വിഭാഗവും തിങ്കളാഴ്ച നെടുമ്പാശ്ശേരി പോലീസ് സ്‌റ്റേഷനിലെത്തി കാര്‍ പരിശോധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+