കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡാനിക പിറന്നു; ലോകജനസംഖ്യ 700 കോടി

  • By Ajith Babu
Google Oneindia Malayalam News

മനില: ലോകജനസംഖ്യ എഴുനൂറ് കോടി തികച്ചത് ഫിലിപ്പീന്‍സിലെ ഒരു പെണ്‍കുഞ്ഞിലൂടെ. തിങ്കളാഴ്ചയുടെ ആദ്യനിമിഷങ്ങളില്‍ ഫിലിപ്പീന്‍സ് സ്വദേശിനിയായ കാമിലി ഡലൂറയുടെയും ഫ്‌ളൊറന്റെ കമാച്ചോയുടേയും മകളായി പിറന്ന ഡാനികയാണ് ജനനത്തോടെ ചരിത്രത്തില്‍ ഇടംകണ്ടെത്തിയത്.

ജനസംഖ്യ എഴുനൂറാം കോടി തികഞ്ഞ പെണ്‍കുഞ്ഞിനെ ക്യാമറയില്‍ പകര്‍ത്താന്‍ വന്‍മത്സരം തന്നെ നടന്നു. മനിലയിലെ ജോസ് ഫബേല മെമ്മോറിയല്‍ ആശുപത്രിയിലാണ് ഡാനികയ്ക്കു കാമിലി ജന്മം നല്‍കിയത്. രര കിലോഗ്രാമാണ് ഡാനികയുടെ തൂക്കം. അമ്മയും കുഞ്ഞും സസുഖം ആശുപത്രിയില്‍ കഴിയുന്നു.

ഡാനികയെ ലോകത്തിലെ പ്രതീകാത്മക 'സെവന്‍ ബില്യന്‍ത് ബേബി'മാരില്‍ ഒരാളായി യുഎന്നും അംഗീകരിച്ചു. ആശുപത്രിയിലെത്തി ഡാനികയെ സന്ദര്‍ശിച്ച യുഎന്‍ പ്രതിനിധി ചെറിയൊരു കേക്കും മ്മാനിച്ചാണ് മടങ്ങിയത്. ാമിലി- കമാച്ചോ ദമ്പതിമാരുടെ രണ്ടാമത്തെ കുഞ്ഞാണ് ഡാനിക.

ലോക ജനസംഖ്യ 600 കോടിയിലെത്തിയത് 1999 ഒക്ടോബര്‍ 12 നായിരുന്നു. പന്ത്ര് വര്‍ഷംകൊണ്ടു 100 കോടി വര്‍ധിച്ചു. പ്രതിവര്‍ഷം 7.5 കോടി (1.1%) എന്ന നിരക്കിലാണ് ഇപ്പോള്‍ ജനസംഖ്യ വര്‍ധിക്കുന്നത്. ഈ നൂറ്റാിന്റെ അവസാനത്തോടെ ജനസംഖ്യ ആയിരം കോടിയിലെത്തുമെന്നു സ്റ്റേറ്റ് ഓഫ് വേള്‍ഡ് പോപ്പുലേഷന്‍ -2011 എന്ന യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
THE Philippines has welcomed one of the world's symbolic "seven billionth" babies, after she arrived to a celebratory cheer at a packed government-run hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X