കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

60 വര്‍ഷത്തിന് ശേഷം അമ്പലം തുറന്നു

  • By Nisha Bose
Google Oneindia Malayalam News

temple
ഇസ്ലാമാബാദ്: കോടതി ഉത്തരവിനെ തുടര്‍ന്ന് പാകിസ്താനില്‍ അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്പലം ഭക്തര്‍ക്കായി തുറന്നു നല്‍കി. വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ ഗോരഖ്‌നാഥ് ക്ഷേത്രമാണ് ആരാധനയ്ക്കായി തുറന്ന് കൊടുത്തത്.

ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയായിരുന്നു നൂറ്റി അറുപത് വര്‍ഷം പഴക്കമുള്ള ഈ അമ്പലം. പുരോഹിതന്റെ മകളായ ഫൂല്‍വാത്തി നല്‍കിയ ഹര്‍ജിയിലാണ് അമ്പലം തുറന്നു നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

ആഹ്ലാദാരവങ്ങളോടെയാണ് ജനം വിധിയെ വരവേറ്റത്. വര്‍ണ്ണ വസ്ത്രങ്ങള്‍ അണിഞ്ഞ് അവര്‍ ദീപാവലി ആഘോഷിച്ചതും ക്ഷേത്രത്തില്‍ തന്നെ. പടക്കം പൊട്ടിച്ചും ഭജന്‍ ആലപിച്ചും നൃത്തം ചെയ്തും ഈ ദീപാവലി അവര്‍ ഒരു ഉത്സവമാക്കി മാറ്റി.

മുന്‍പ് പൊലീസും പുരാവസ്തു വകുപ്പും ചേര്‍ന്ന് ഭരിച്ചിരുന്ന ക്ഷേത്രം തങ്ങളുടെ കുടുംബത്തിന്റേതാണെന്ന് കാണിച്ച് ഫൂല്‍വാത്തിയും മകനും കോടതിയെ സമീപിയ്ക്കുകയായിരുന്നു. എന്നാല്‍ ഫൂല്‍വാത്തി തെളിവ് ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. എങ്കിലും ഭക്തര്‍ക്കായി ക്ഷേത്രം തുറന്ന് നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

ആരാധനാലയം ജനങ്ങള്‍ക്കായി തുറന്ന് നല്‍കാതെ അടച്ചിടുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു കോടതി ഉത്തരവില്‍ പറഞ്ഞത്. കോടതി ഉത്തരവില്‍ സന്തോഷമുണ്ടെന്ന് ഫൂല്‍വാത്തിയുടെ മകള്‍ കമല റാണി പറഞ്ഞു.

English summary
Hindus celebrated Diwali at a historic 160-year-old temple at Peshawar in northwest Pakistan after it was reopened to the minority community after six decades on a court's orders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X