വിരലടയാളം ഗോവിന്ദച്ചാമിയുടേത് തന്നെ

തമിഴ്‌നാട്ടില്‍ നിന്നെത്തിയ വിരലടയാളവിദഗ്ധരാണ് ഇത് തെളിയിച്ചത്. തമിഴ്‌നാട്ടില്‍ അഞ്ചുപേരുകളിലായി ഒട്ടേറെ കേസുകളില്‍ പ്രതിയായ ഗോവിന്ദച്ചാമിയെ വിരലടയാളം കൊണ്ട് തിരിച്ചറിഞ്ഞിരുന്നതായി വിദഗ്ധര്‍ കോടതിയില്‍ പറഞ്ഞു.
ചെന്നൈ ഫിംഗര്‍ പ്രിന്റ് ബ്യൂറോ എസ്.പി സി. സോമസുന്ദരന്‍, എസ്‌ഐ ആര്‍. മാലതി എന്നിവരെയാണ് കോടതി വിസ്തരിച്ചത്. രാജ, കൃഷ്ണന്‍, രമേശ്, ചാര്‍ളി എന്നീ പേരുകളിലാണ് തമിഴ്‌നാട് പോലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുള്ളത്. കുറ്റകൃത്യങ്ങള്‍ പെരുകി തമിഴ്‌നാട് പൊലീസിന്റെ നോട്ടപ്പുള്ളിയായതോടെയാണ് രണ്ടു വര്‍ഷം മുമ്പ് ഗോവിന്ദച്ചാമി കേരളത്തിലേക്ക് തട്ടകം മാറ്റിയത്.
മുന്‍പ് ഇയാള്‍ ശിക്ഷിക്കപ്പെട്ട കേസുകളുടെ വിവരം പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. കേസില്‍ ഗോവിന്ദച്ചാമിയ്ക്കുള്ള ശിക്ഷ വെള്ളിയാഴ്ച തന്നെ വിധിച്ചേയ്ക്കുമെന്നാണ്‌സൂചന.
തീവണ്ടികള്‍ കേന്ദ്രീകരിച്ച് അക്രമവും കവര്‍ച്ചയുംസ്ഥിരമായി നടത്തിവന്നയാളാണ് ഗോവിന്ദച്ചാമിയെന്ന് വ്യക്തമായിട്ടുണ്ട്. എട്ട് കേസുകളില്‍ ശിക്ഷയനുഭവിച്ച ഗോവിന്ദച്ചാമി ഒട്ടേറെ കേസുകളില്‍ പ്രതിയാണ്.












Click it and Unblock the Notifications