കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിയുടെ കാരുണ്യം വീണ്ടും; ഇത്തവണ വിദ്യാമൃതം

  • By Lakshmi
Google Oneindia Malayalam News

Mammootty
കൊച്ചി: സാമ്പത്തിമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ കുട്ടികള്‍ക്ക് സൗജന്യമായി ഹൃദയശസ്ത്രക്രിയ നടത്തിക്കൊടുക്കുന്ന കാരുണ്യ പദ്ധതിയ്ക്ക് പിന്നാലെ സൂപ്പര്‍താരം മമ്മൂട്ടി കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് സഹായം നല്‍കുന്ന മറ്റൊരു പദ്ധതി കൂടി തുടങ്ങി.

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷന്റെ പുതിയ പദ്ധതിയ്ക്ക് വിദ്യമൃതം എന്നാണ് പേരിട്ടിരിക്കുന്നത്. കാക്കാനാട് തോപ്പിലെ കാരുണ്യാശ്രമത്തിലാണ് പുതിയ പദ്ധതിയുടെ ഉത്ഘാടനം നടന്നത്. ഇവിടത്തെ അന്തേവാസിയായ നഴ്‌സിങ് വിദ്യാര്‍ഥി മമതയ്ക്കാണ് ആദ്യ സ്‌കോളര്‍ഷിപ്പ്. മമ്മൂട്ടി തന്നെ സ്‌കോളര്‍ഷിപ്പ് മമതയ്ക്ക് നല്‍കി പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.

പ്‌ളസ്ടുവിന് ഉയര്‍ന്ന മാര്‍ക്കോടെ ഉപരിപഠനത്തിന് മെറിറ്റില്‍ പ്രവേശനം നേടുന്നവര്‍ക്കാണ് വിദ്യാമൃതം പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ് നല്‍കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആദ്യഘട്ടത്തില്‍ അപേക്ഷിച്ച മുഴുവന്‍ ആളുകളെയും സ്‌കോളര്‍ഷിപ് പദ്ധതിയിലേക്ക് തിരഞ്ഞെടുത്തതായി മമ്മൂട്ടി അറിയിച്ചു. തിരഞ്ഞെടുത്ത മറ്റുള്ളവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ എത്തിച്ചുകൊടുക്കും.

തീര്‍ത്തും അനൗപചാരികമായ ഒരു ചടങ്ങായിരുന്നു ഇത്. മമ്മൂട്ടി എത്തുമ്പോള്‍ സ്വീകരിക്കാന്‍ ഉണ്ടായിരുന്നത് കാരുണ്യാശ്രമത്തിലെ അന്തേവാസികള്‍ മാത്രമായിരുന്നു. ആദ്യ സ്‌കോളര്‍ഷിപ് ഏറ്റുവാങ്ങിയ മമത തന്നെയാണ് മമ്മൂട്ടിയെ പൂക്കള്‍ നല്‍കി വരവേറ്റത്.

കെയര്‍ ആന്‍ഡ് ഷെയര്‍ ഭാരവാഹികളും താരത്തിനൊപ്പമുണ്ടായിരുന്നു. ഹൃദയ ചികില്‍സാ പദ്ധതിയായ ഹൃദയപൂര്‍വത്തിന് പുറമേ ലഹരി വിരുദ്ധ പരിപാടിയായ വഴികാട്ടിയും കെയര്‍ ആന്റ് ഷെയറിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

വിദ്യാമൃതം പദ്ധതിയിലേക്കുള്ള അപേക്ഷകള്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൌണ്ടേഷന്‍, പി ബി നമ്പര്‍ 1755, കൊച്ചി16 എന്ന വിലാസത്തില്‍ അയയ്ക്കാം.

English summary
The Care and Share foundation which is based at Kochi, and thrives under the patronage of Megastar Mammootty is offering student scholarships. The scholarships for the students who are living in orphanages, who have qualified for merit seats of professional courses in various colleges of the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X