ഹരിദ്വാറില്‍ തിക്കിലും തിരക്കിലും 16 മരണം

ശാന്തികുഞ്ജ് ആശ്രമ സ്ഥാപകന്‍ പണ്ഡിറ്റ് ശ്രീറാം ശര്‍മയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍ പെട്ടത്. തിങ്കളാഴ്ച തുടങ്ങിയ ആഘോഷപരിപാടികളുടെ ഭാഗമായ യാഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടി പതിനായിരകണക്കിനാളുകളാണ് ആശ്രമത്തിനു മുന്നില്‍ തടിച്ചുകൂടിയിട്ടുള്ളത്. ഇതില്‍ ഒരു വലിയ വിഭാഗം ആളുകള്‍ ചെറിയ ആശ്രമകവാടത്തിലൂടെ കടക്കാന്‍ ശ്രമിച്ചതാണ് അപകടമുണ്ടാക്കിയത്.
ആശ്രമത്തില്‍ അണിനിരത്തിയിരുന്ന ഗായത്രിപരിവാര്‍ സംഘത്തിന് ജനക്കൂട്ടത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ല. ഗായത്രി മന്ത്രത്തിന്റെ പ്രചരണാര്‍ത്ഥം ഗായത്രി പരിവാര്‍ സംഘം തന്നെയാണ് യാഗത്തിനു മുന്‍കൈയെടുത്തത്.
നവംബര്‍ ഏഴുമതുല്‍ 11 വരെ നടക്കുന്ന ആഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ അരക്കോടിയോളം പേരെത്തുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. 1911ല്‍ ജനിച്ച ശ്രീരാം ശര്‍മയാണ് ഗായത്രി പരിവാര്‍ സംഘടനയുടെ സ്ഥാപകന്‍. ഉത്തരാഖണ്ഡ്, ഗുജറാത്ത്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാരും അണ്ണാ ഹസാരെ ദലൈ ലാമ എന്നിവരും ചടങ്ങിനെത്തുമെന്ന് അറിയിച്ചിരുന്നു.












Click it and Unblock the Notifications