കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയരാജന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും

  • By Ajith Babu
Google Oneindia Malayalam News

MV Jayarajan
ദില്ലി: കോടതിയലക്ഷ്യക്കേസില്‍ ഹൈക്കോടതി ആറു മാസത്തെ തടവിനു ശിക്ഷിച്ച സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം എം വി ജയരാജന്‍ വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. പാതയോരത്തെ പൊതുയോഗം നിരോധിച്ച ഹൈക്കോടതി വിധിയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിനിടെ ജഡ്ജിമാരെ ശുംഭന്മാരെന്ന് വിളിച്ചതാണ് കോടതിലക്ഷ്യത്തിന് കാരണമായത്. നിയമപരമായ നടപടികള്‍ തുടരുന്നതിനാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നത്.

ഹൈക്കോടതി വിധിയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് സിപിഎം ഉയര്‍ത്തുന്നത്. അപ്പീല്‍ നല്‍കാനുള്ള സമയം പോലും അനുവദിക്കാതെയാണ് കോടതി ജയരാജനെ ജയിലിലടച്ചതും പാര്‍ട്ടിയെ പ്രകോപിപ്പിച്ചിട്ടുണ്ട്. പിണറായി വിജയനും വിഎസും അടക്കമുള്ള നേതാക്കള്‍ ജയരാജനെ പുഴുവിനെ ഉപമിച്ച കോടതിയുടെ നടപടിയെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

വിധിയില്‍ പ്രതിഷേധിച്ച് നവംബര്‍ 14 ന് ഹൈക്കോടതിയുടെ മുന്നില്‍ ബഹുജന പ്രതിഷേധമടക്കമുള്ള പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

English summary
CPM state committee member MV Jayarajan will tomorrow file an appeal in Supreme Court challenging the High Court verdict sentencing him to six months imprisonment in contempt of Court case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X