കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസി ബസില്‍ രക്തവും മുടിയും

  • By Lakshmi
Google Oneindia Malayalam News

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ്സിനുള്ളില്‍ തളംകെട്ടിയ നിലയില്‍ രക്തവും വിസര്‍ജ്യവും തലമുടിയും കണ്ടത് പരിഭ്രാന്തി പരത്തി. ആലപ്പുഴ ബസ് സ്റ്റാന്‍ഡിനുള്ളില്‍ പാര്‍ക്കുചെയ്തിരുന്ന ബസിനുള്ളിലാണ് രക്തവും മുടിയും കണ്ടത്.

സ്റ്റാന്‍ഡിന്റെ പരിസരത്തുനിന്ന് രക്തംപുരണ്ട വസ്ത്രങ്ങളും കണ്ടെത്തി. ആലപ്പുഴ സ്റ്റാന്‍ഡില്‍ പാര്‍ക്കുചെയ്ത ആര്‍എഎം 759 ഫാസ്റ്റ് പാസഞ്ചര്‍ ബസ് ചൊവ്വാഴ്ച രാവിലെ ചങ്ങനാശേരിയിലേക്കു സര്‍വീസിനായി പുറത്തിറക്കാനായി കയറിയ ഡ്രൈവറാണ് രക്തവും മനുഷ്യവിസര്‍ജവും കണ്ടത്.

തുടര്‍ന്ന് ആലപ്പുഴ സൗത്ത് പോലീസ് എത്തി നടത്തിയ പരിശോധനയില്‍ ബസ് പാര്‍ക്ക് ചെയ്ത ഭാഗത്തുനിന്നു 30 മീറ്റര്‍ അകലെ രക്തംപുരണ്ട ഷര്‍ട്ടും മുണ്ടും അടിവസ്ത്രവും കണ്ടെത്തി.

ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തിയിട്ടുണ്ട്. ബസിനുള്ളില്‍ കണ്ടത് പുരുഷന്റെ തലമുടിയാണെന്ന് പൊലീസ് പറഞ്ഞു. സമീപത്ത് മുറിഞ്ഞ ബ്ലേഡുമുണ്ടായിരുന്നു.

ആലപ്പുഴ ഡിപ്പോയുടെ ബസ് ടെസ്റ്റിംഗിനായി മാവേലിക്കര റീജണല്‍ വര്‍ക്ക്‌ഷോപ്പില്‍ അറ്റകുറ്റപ്പണി നടത്തി തിങ്കളാഴ്ച രാത്രി എട്ടിനാണ് സ്‌റ്റേഷനില്‍ തിരികെ കൊണ്ടുവന്നത്. രാത്രിയിലാണ് സംഭവം നടന്നതെന്നും മനുഷ്യരക്തമാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.

രക്ത സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ആത്മഹത്യാ ശ്രമമാണെന്നാണു പ്രാഥമിക നിഗമനമെന്നു സൗത്ത് സി.ഐ ഷാജിമോന്‍ ജോസഫ് പറഞ്ഞു. ബസിനുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

നഗരത്തിലെ വിവിധ ആശുപത്രികളിലും മെഡിക്കല്‍ കോളജിലും നടത്തിയ പരിശോധനയില്‍ ദുരൂഹസാഹചര്യത്തില്‍ പരുക്കേറ്റ ആരും ചികിത്സ തേടിയിട്ടില്ല. കായംകുളം താലൂക്ക് ആശുപത്രിയില്‍ കൈ ഞരമ്പ് മുറിഞ്ഞ് ചോരവാര്‍ന്ന യുവാവ് ചികിത്സതേടിയെന്ന വിവരത്തെതുടര്‍ന്നു അന്വേഷിച്ചെങ്കിലും സംഭവവുമായി ബന്ധമില്ലെന്നു വ്യക്തമായി.

English summary
Blood and human hair found in a KSRTC bus which was parked inside the bus stand at Alappuzha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X