• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

പറവൂര്‍ പെണ്‍വാണിഭം: മാക്ട കക്ഷി ചേരും?

  • By Nisha Bose

കൊച്ചി: പറവൂര്‍ പെണ്‍വാണിഭ കേസില്‍ കക്ഷി ചേരുന്ന കാര്യം പരിഗണനയിലാണെന്ന് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ട ഫെഡറേഷന്‍ അറിയിച്ചു പെണ്‍കുട്ടി മാക്ട ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഫെഡറേഷനിലെ അംഗമായതിനാലാണ് ഇത്. പെണ്‍കുട്ടിയ്ക്ക് നീതി ലഭ്യമാക്കാനായി പരിശ്രമിയ്ക്കുമെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

താരങ്ങളുടെ തെറ്റായ നടപടികള്‍ക്കെതിരെ രംഗത്തു വന്നതിനാലാണ് കുറെ സംവിധായകര്‍ ചേര്‍ന്ന് മാക്ട ഫെഡറേഷനെ തകര്‍ക്കാന്‍ ശ്രമിച്ചതെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. മാക്ട ഫെഡറേഷനിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാന്‍ തയ്യാറാണെന്ന ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഇവര്‍ പറഞ്ഞു.

തൊഴില്‍ നിഷേധ നടപടികളുമായി ഫെഫ്ക മുന്നോട്ടു പോയാല്‍ സംവിധായകരുടെ വീടിനു മുന്നില്‍ ആത്മഹത്യ നടത്താന്‍ മടിയ്ക്കുകയില്ലെന്നും മാക്ട ജൂനിയര്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ സെക്രട്ടറി സാബു കൊല്ലം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

English summary

 MACTA, Malayalam Cine Technicians' Association may join in paravoor case.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more