Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ പരാമര്‍ശം തെറ്റ്; സ്വത്ത് വിതരണത്തെക്കുറിച്ച് കോണ്‍ഗ്രസ് പ്രകടന പത്രിക പറയുന്നതിങ്ങനെ

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പ്രകടന പത്രികയെ വിമര്‍ശിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മുസ്ലീം വിരുദ്ധ പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 'നുഴഞ്ഞുകയറ്റക്കാര്‍'ക്കിടയില്‍ സമ്പത്ത് പുനര്‍വിതരണം ചെയ്യുമെന്നായിരുന്നു മോദിയുടെ പ്രതികരണം. അലിഗഢിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ആയിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗം.

''ഞാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസും ഇന്ത്യന്‍ സഖ്യവും നിങ്ങളുടെ സമ്പാദ്യത്തിലും സ്വത്തുക്കളിലും കണ്ണുവെച്ചിട്ടുണ്ട്. അവരുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആരൊക്കെ എത്ര സമ്പാദിക്കുന്നു, ആര്‍ക്കൊക്കെ എത്ര സ്വത്തുക്കളുണ്ട്, നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും സ്വര്‍ണമുണ്ടെന്ന് അന്വേഷിക്കുമെന്ന് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പറയുന്നു.

2024 LOKSABHA ELECTION

അത് സ്ത്രീകളുടെ ധനം ആണ്, അത് പവിത്രമായി കണക്കാക്കപ്പെടുന്നു, നിയമവും അതിനെ സംരക്ഷിക്കുന്നു. ഇക്കൂട്ടരുടെ കണ്ണ് ഇപ്പോള്‍ സ്ത്രീകളുടെ മംഗളസൂത്രത്തിലാണ്. അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്‍ണം മോഷ്ടിക്കുക എന്നതാണ് അവരുടെ ഉദ്ദേശം. നിങ്ങളുടെ ഗ്രാമത്തില്‍ നിങ്ങള്‍ക്ക് ഒരു പൂര്‍വ്വികരുടെ വീടുണ്ടെങ്കിലും ഭാവിക്കായി നഗരത്തില്‍ ഒരു ചെറിയ ഫ്‌ലാറ്റ് വാങ്ങിയേക്കും. എന്നാല്‍ രണ്ടിലൊന്ന് അവര്‍ എടുത്തുകൊണ്ടു പോകും,'' എന്നായിരുന്നു മോദി പറഞ്ഞത്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ സ്വത്ത് വിതരണത്തെ കുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം. കോണ്‍ഗ്രസ് പ്രകടനപത്രിക പ്രധാനമായും 'സാമൂഹിക നീതിയും തുല്യതയും' എന്ന വിഷയങ്ങളെയാണ് ലക്ഷ്യമിടുന്നത്. പ്രകടനപത്രികയില്‍, ജാതികളും ഉപജാതികളും അവരുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും കണക്കാക്കുന്നതിന് സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസ് നടത്തുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തിയാല്‍, പട്ടികജാതി (എസ്സി), പട്ടികവര്‍ഗ (എസ്ടി), മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി) എന്നിവര്‍ക്കുള്ള സംവരണത്തില്‍ സുപ്രീം കോടതി ഉത്തരവിട്ട 50 ശതമാനം പരിധി എടുത്തുകളയുന്നതിനുള്ള ഭരണഘടനാ ഭേദഗതി പാസാക്കുമെന്നും പാര്‍ട്ടി പറയുന്നു. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി), പട്ടികജാതി (എസ്സി), പട്ടികവര്‍ഗ (എസ്ടി), ന്യൂനപക്ഷങ്ങള്‍ എന്നിവയില്‍ എത്ര പേര്‍ ഉള്‍പ്പെടുന്നുവെന്ന് നിര്‍ണയിക്കാന്‍ രാജ്യവ്യാപക ജാതി സെന്‍സസ് നടത്തും.

അതിനുശേഷം ഞങ്ങള്‍ സാമ്പത്തികവും സ്ഥാപനപരവുമായ സര്‍വേ നടത്തും. സമ്പത്തിന്റെ വിതരണം ഉറപ്പാക്കാനുള്ള ചരിത്രപരമായ ചുവടുവെപ്പായിരിക്കും ഇത്, എന്നാണ് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞത്. 48 പേജുള്ള പ്രകടന പത്രികയില്‍ ഒരാളുടെ സ്വത്ത് തങ്ങള്‍ എടുത്ത് മറ്റൊരാള്‍ക്ക് നല്‍കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല എന്നാണ് പ്രകടന പത്രിക കമ്മിറ്റിയിലെ പ്രധാന അംഗമായ പ്രവീണ്‍ ചക്രവര്‍ത്തി പറയുന്നത്.

ഞായറാഴ്ച രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന റാലിയിലും മോദി സമാനമായ അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നു. തന്റെ അവകാശവാദങ്ങളെ ഊട്ടിയുറപ്പിക്കാന്‍ രാജ്യത്തിന്റെ സ്വത്തുക്കളില്‍ ആദ്യം അവകാശവാദം ഉന്നയിക്കുന്നത് ന്യൂനപക്ഷ സമുദായമണെന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പരാമര്‍ശവും മോദി പരാമര്‍ശിച്ചിരുന്നു. ബിജെപിയുടെ എക്‌സ് അക്കൗണ്ടിലും മന്‍മോഹന്‍സിംഗിന്റെ വീഡിയോ പങ്ക് വെച്ചിട്ടുണ്ട്.

എന്നാല്‍ ഏപ്രില്‍ 5 ന് പുറത്തിറക്കിയ തങ്ങളുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളെ മോദി വളച്ചൊടിക്കുകയാണ് എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രകടനപത്രികയെക്കുറിച്ച് മോദിയെ പഠിപ്പിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അദ്ദേഹത്തോട് അപ്പോയിന്റ്‌മെന്റ് തേടിയതായും കോണ്‍ഗ്രസ് പറഞ്ഞു.

പ്രകടന പത്രികയിലെ വാഗ്ദാനങ്ങളുടെ പേരില്‍ മോദി കോണ്‍ഗ്രസിനെ ആക്രമിക്കുന്നത് ഇതാദ്യമല്ല. കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയതിന് പിന്നാലെ പ്രകടനപത്രികയില്‍ 'മുസ്ലിം ലീഗിന്റെ മുദ്ര ഉള്‍ക്കൊള്ളുന്നു' എന്ന് പറഞ്ഞ് മോദി രംഗത്തെത്തിയിരുന്നു. ഇന്ത്യയെ ശിഥിലമാക്കാനുള്ള ശ്രമങ്ങളുടെ ഓരോ പേജിലും കോണ്‍ഗ്രസ് അതിന്റെ പ്രകടനപത്രികയില്‍ നുണകളുടെ കെട്ടുകള്‍ ഇറക്കി.

സ്വാതന്ത്ര്യത്തിന് മുമ്പ് മുസ്ലീം ലീഗിന് ഉണ്ടായിരുന്ന ചിന്തകളെ ഇത് പ്രതിഫലിപ്പിക്കുന്നു എന്നായിരുന്നു മോദി പറഞ്ഞത്. എന്നാല്‍ ഇതിനെതിരേയും കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പ്രകടന പത്രികയില്‍ ഹിന്ദുവെന്നോ മുസ്ലീമെന്നോ ഉള്ള ഒരൊറ്റ പരാമര്‍ശം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയെ വെല്ലുവിളിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+