പെരുമ്പാവൂരില്‍ പ്രതീക്ഷയോടെ യുഡിഎഫ്; അനുകൂലം ഇക്കാര്യങ്ങള്‍; എല്ലാം മാറുമെന്ന് എല്‍ഡിഎഫ്
കൊച്ചി: പെരുമ്പാവൂരില്‍ ഇത്തവണ യുഡിഎഫ് ക്യാമ്പ് വലിയ ജയപ്രതീക്ഷയിലാണ്. എറണാകുളം ജില്ലയിലാണെങ്കിലും ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് പെരുമ്പാവൂര്‍. യുഡിഎഫിന് ജയം പ്രതീക്ഷിക്കാന്‍ ഏറെ കാരണങ്ങളുണ്ട്. കഴിഞ്ഞ തവണ ഇവിടെ നേടിയ ഭൂരിപക്ഷം അത്ര വലുതാണ്.
എന്നാല്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെ സ്ഥാനാര്‍ത്ഥിയാക്കിയത് കൊണ്ട് മണ്ഡലത്തിലെ സാഹചര്യമെല്ലാം മാറിയെന്നാണ് ഇടതുപക്ഷം അവകാശപ്പെടുന്നത്. വിജയപ്രതീക്ഷയിലാണ് അതുകൊണ്ട് എല്‍ഡിഎഫ് ക്യാമ്പ്. രണ്ട് കാര്യങ്ങളാണ് യുഡിഎഫ് ഉന്നയിക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ ന്യൂനപക്ഷ വേട്ടയും സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി ഭരണവുമെല്ലാം വോട്ടായി മാറുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

1,32274 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ബെന്നി ബെഹനാന് 2019ല്‍ ലഭിച്ചത്. ഇതില്‍ നല്ലൊരു പങ്കും വന്നത് പെരുമ്പാവൂര്‍ മണ്ഡലത്തില്‍ നിന്നാണ് അതുകൊണ്ട് പെരുമ്പാവൂരിലെ ഓരോ വോട്ടും സുപ്രധാനപ്പെട്ടതാണ്. പെരുമ്പാവൂര് നഗരസഭ, ഒക്കല്‍, കൂവപ്പടി, വേങ്ങൂര്‍, മുടക്കുഴ വെങ്ങോല, രായമംഗലം, അശമന്നൂര്‍, വാഴക്കുളം തുടങ്ങിയ മണ്ഡലങ്ങളിലും ഭൂരിപക്ഷം യുഡിഎഫിന് അനുകൂലമായിരുന്നു.
പെരുമ്പാവൂര്‍ നഗരസഭ പരിധികളിലെ ബൂത്തുകളില്‍ യുഡിഎഫന് 7626 വോട്ടും എല്‍ഡിഎഫ് 4382 വോട്ടുകളാണ് നേടിയത്. ബിജെപിക്ക് 3279 വോട്ടും നേടാനായിരുന്നു. ഒക്കലില്‍ ബെന്നി ബെഹനാന് 6352 വോട്ടാണ് ലഭിച്ചത്. എല്‍ഡിഎഫിന് 4235 വോട്ടായിരുന്നു.
ബിജെപി പെരുമ്പാവൂര്‍ മണ്ഡലത്തില്‍ വോട്ട് വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ സ്വന്തം വോട്ടുകള്‍ ചോര്‍ന്ന് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ എല്‍ഡിഎഫിനുണ്ട്. കഴിഞ്ഞ തവണത്തെ ട്രെന്‍ഡ് മാറിയാല്‍ തന്നെ വലിയ മത്സരം എല്‍ഡിഎഫിന് സ്വന്തമാക്കാം.
സര്‍വേകളില്‍ സംസ്ഥാനത്ത് കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ചാലക്കുടിയുമുണ്ട്. കിഴക്കമ്പലത്ത് അതുപോലെ ട്വന്റി 20യുടെ വരവ് യുഡിഎഫിന് വലിയ ഭീഷണിയാവുമെനനും വിലയിരുത്തലുണ്ട്. അതേസമയം ക്രിസ്ത്യന്‍ സഭകളുമായി അടുത്തുനില്‍ക്കുന്ന ബെന്നി ബെഹനാന് ആ വോട്ടുകളിലാണ് പ്രതീക്ഷ. ന്യൂനപക്ഷ വോട്ടുകളില്‍ അടക്കം വിള്ളലുണ്ടാക്കിയാല്‍ എല്‍ഡിഎഫ് മണ്ഡലത്തില്‍ അപ്രതീക്ഷിത വിജയം നേടും.












Click it and Unblock the Notifications