Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെലികോം കുംഭകോണം: സുഖ്‌റാമിന് 5 വര്‍ഷം തടവ്

Sukhram
ദില്ലി: അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി സുഖ്‌റാമിന് അഞ്ച് വര്‍ഷം തടവുശിക്ഷ. 1996ലെ ടെലികോം കുംഭകോണവുമായി ബന്ധപ്പെട്ട് മുന്‍വാര്‍ത്താവിനിമയമന്ത്രി സുഖ്‌റാമിനെ പ്രത്യേക സിബിഐ കോടതിയാണ് അഞ്ചു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. ഇതിനോടൊപ്പം നാല് ലക്ഷം രൂപ പിഴയും അടയ്ക്കണം. കേസില്‍ സുഖ്‌റാം കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടത്തിയിരുന്നു.

നരസിംഹറാവു മന്ത്രിസഭയില്‍ മന്ത്രിയായിരിക്കെ ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്ത് സ്വകാര്യകമ്പനിക്ക് ആനുകൂല്യങ്ങള്‍ ചെയ്തുകൊടുത്തുവെന്നാണ് 84കാരനായ സുഖ്‌റാമിനെതിരെയുള്ള കേസ്.

അഴിമതി നിരോധനനിയമത്തിലെ വിവിധവകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ക്രിമിനല്‍ ഗൂഢാലോചനവകുപ്പുപ്രകാരവുമാണ് സുഖ്‌റാം കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കുറ്റക്കാരനാണെന്ന് കണ്‌ടെത്തിയത്.

ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു സുഖ്‌റാമിനെതിരെ ചുമത്തിയിരുന്നത്. 1998ലാണ് സിബിഐ അദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്നുലക്ഷംരൂപ കൈക്കൂലി കൈപ്പറ്റി സുഖ്‌റാമും മറ്റൊരാളും ചേര്‍ന്ന് സ്വകാര്യകമ്പനിക്ക് വന്‍തോതില്‍ കേബിള്‍ അനുവദിച്ചുവെന്നാണ് കേസ്. 2009ല്‍ സിബിഐ നടത്തിയ റെയ്ഡില്‍ സുഖ്‌റാം വരവില്‍ക്കവിഞ്ഞ് 4.25 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതായി തെളിഞ്ഞിരുന്നു.

2002-ല്‍ മറ്റൊരു കേസില്‍ സുഖ്‌റാമിന് മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. 2009-ല്‍ സുഖ്‌റാം 4.25 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ജാമ്യത്തിലാണ് സുഖ്‌റാം.

ഹിമാചല്‍പ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവായ സുഖ്‌റാം മൂന്നു തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1993-96 കാലത്താണ് അദ്ദേഹം നരസിംഹറാവു മന്ത്രിസഭയില്‍ ടെലികോം സഹമന്ത്രിയായിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+