ഭൂചലനം: മുല്ലപ്പെരിയാറില്‍ പുതിയ വിള്ളലുകള്‍

മേല്‍പ്പാലത്തില്‍ ഉള്‍പ്പെടെ മുന്‍പുണ്ടായിരുന്ന ചോര്‍ച്ചകള്‍ വര്‍ധിച്ചു. ഗ്യാലറിക്കു സമീപം ഉറവയും കണ്ടെത്തി. പതിനെട്ടാംബ്ലോക്കിലെ ചോര്‍ച്ചയും അണക്കെട്ടിന്റെ പിന്‍വശത്ത് ഇടതുഭാഗത്തായി മണ്ണില്‍നിന്ന് ഒഴുകിവരുന്ന ചോര്‍ച്ചയുമാണ് പ്രകടമായി വര്‍ധിച്ചിട്ടുള്ളത്. ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയിലാണു ചോര്‍ച്ച വര്‍ധിച്ചതായി കണ്ടെത്തിയത്.
ഇടുക്കി ജില്ലയിലും ജില്ലയോടു ചേര്‍ന്നുള്ള കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയിലുമാണ് ഇന്നലെ രാവിലെ 5.26നും 5.45നും ഭൂചലനമുണ്ടായത്. ഇവ റിക്റ്റര്‍ സ്‌കെയ്‌ലില്‍ യഥാക്രമം 2.8, 3.4 തീവ്രത രേഖപ്പെടുത്തി. വലിയ മുഴക്കത്തോടെയുള്ള ഭൂചലനത്തില്‍ പരിഭ്രാന്തരായി ജനം വീടുവിട്ട് പുറത്തേക്കോടിയിരുന്നു.
ഇടുക്കി ഡാമില്‍നിന്നു 12 കിലോമീറ്ററും മുല്ലപ്പെരിയാര്‍ ഡാമില്‍നിന്നു 32 കിലോമീറ്ററും മാറിയാണ് ഭൂകമ്പകേന്ദ്രം. ഇടുക്കിയില്‍ തുടരെ ഭൂചലനങ്ങളുണ്ടാകുന്നത് സംബന്ധിച്ചു പഠനം നടത്താന്‍ തിരുവനന്തപുരത്തുനിന്നു ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ ശനിയാഴ്ച ഇടുക്കിയിലെത്തുന്നുണ്ട്. ഇതിന് പുറമെ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഞായറാഴ്ച മുല്ലപ്പെരിയാര്‍ സന്ദര്‍ശിയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഒരു മാസത്തിനിടെ മുല്ലപ്പെരിയാര്‍ മേഖലയില്‍ ആറാം ഭൂചലനമാണിത്. തമിഴ്‌നാട്ടില്‍ മഴയുള്ളതിനാല്‍ അണക്കെട്ടില്‍ നിന്നു വെള്ളം കൊണ്ടുപോകുന്നതിന്റെ തോത് കുറച്ചിരിക്കുകയാണ്. ഇതും അണക്കെട്ടിന്റെ അടുത്ത പ്രദേശങ്ങളില്‍ ഭീതി വര്‍ധിപ്പിക്കുന്നു.












Click it and Unblock the Notifications