കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്തും ഭൂചലനം; പരിഭ്രാന്തി

  • By Lakshmi
Google Oneindia Malayalam News

Earthquake
തിരുവനന്തപുരം: ഇടുക്കിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനമുണ്ടായതിന് പിന്നാലെ തെക്കന്‍ കേരളത്തിലും ഭൂചലനം അനുഭവപ്പെട്ടു. തിരുവനന്തപുരത്തും കന്യാകുമാരിയിലും പരിസരങ്ങളിലുമാണ് ശനിയാഴ്ച ചെറിയതോതില്‍ ഭൂചലനം അനുഭവപ്പെട്ടത്.

ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ ചലനത്തിന്റെ അനുരണനങ്ങളായിരുന്നു ഇത്. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയ്ക്ക് തെക്ക്, തെക്ക്പടിഞ്ഞാറ് 341 കിലോമീറ്റര്‍ മാറിയാണ് ശനിയാഴ്ച വൈകുന്നേരം 4.10ന് ഭൂചലനമുണ്ടായത്. 4.7 ആയിരുന്നു ചലനത്തിന്റെ ശക്തി. സമുദ്രോപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. കേരള തീരത്തു നിന്ന് 600 കിലോമീറ്ററോളം അകലെയാണിത്.

തിരുവനന്തപുരം നഗരത്തിലെ പട്ടത്താണ് തിരിച്ചറിയാന്‍ പാകത്തില്‍ ഭൂചലനം ഉണ്ടായത്. ഇവിടെയുള്ള നാട്ടുകാര്‍ ഉടനെ തന്നെ ഭൗമശാസ്ത്ര പഠന കേന്ദ്രത്തില്‍ (സെസ്സ്) വിവരമറിയിച്ചു. കേന്ദ്രത്തിനു കീഴില്‍ പീച്ചിയിലുള്ള ഭൂചലന മാപിനി പരിശോധിച്ചപ്പോള്‍ ചലനം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായെന്ന് സെസ്സ് അധികൃര്‍ അറിയിച്ചു.

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചു. ചലനത്തിന്റെ ഭാഗമായി വെട്ടുകാട്, ശംഖുംമുഖം, വേളി, വലിയതുറ, വിഴിഞ്ഞം എന്നിവിടങ്ങളില്‍ വന്‍തിരകളുണ്ടായി. ഇത് സുനാമിയാണെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ വീടുകള്‍ വിട്ട് പുറത്തേക്കോടി.

ശക്തിയായ തിരമാലകള്‍ പതിനഞ്ചുമിനിറ്റോളം ഉണ്ടായിരുന്നു. ജനങ്ങള്‍ വിവരമറിയിച്ചതനുസരിച്ച് ദുരന്തനിവാരണ സംഘം ജില്ലയിലെ തീരപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി. ഇപ്പോഴുണ്ടായത് സുനാമിയല്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടും രാത്രി വൈകിയും ആളുകള്‍ പരിഭ്രാന്തരായിരുന്നു.

English summary
A 4.7-magnitude earthquake struck sea south off Thiruvananthapuram today evening. There were no immediate reports of casualties or damage, and no tsunami alert,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X