ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ രാഷ്ട്രീയത്തില്‍ അവഗണിയ്ക്കാനാവാത്ത ശക്തിയായി മാറുകയാണു മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇമ്രാന്‍ഖാന്‍. പതിനഞ്ചു വര്‍ഷം മുന്‍പു രൂപീകരിച്ച പാക്കിസ്ഥാന്‍ തഹ് രീക് ഇ ഇന്‍സാഫ് എന്ന പാര്‍ട്ടിയെ നിലവിലെ ഭരണപ്രതിപക്ഷ പാര്‍ട്ടികള്‍ക്കു പകരമായി ജനങ്ങള്‍ കാണുന്നുവെന്നാണ് അവിടെ നിന്നുള്ള പാര്‍ട്ടികള്‍ സൂചിപ്പിയ്ക്കുന്നത്.
2013 ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ഖാന്‍ പാക് പ്രധാനമന്ത്രി ആയേക്കുമെന്നും
രാഷ്ട്രീയ നിരീഷകര്‍ പ്രവചിയ്ക്കുന്നു. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയിലും നവാസ് ഷെരീഫിന്റെ പാക്കിസ്ഥാന്‍ മുസ് ലിം ലീഗിലും ജനങ്ങള്‍ക്കുള്ള മമത കുറയുന്നതാണ് ഇമ്രാന് ഗുണകരമായി ഭവിയ്ക്കുന്നത്.
അടുത്തിടെ നടത്തിയ സര്‍വെയില്‍ ഇമ്രാന്‍ഖാന്റെ പാര്‍ട്ടിലേക്കു ജനങ്ങള്‍ അടുക്കുന്നതായി കണ്ടെത്തിയിരുന്നു. ഏതാനും നാള്‍ മുന്‍പ് ഇമ്രാന്‍ഖാന്‍ നടത്തിയ റാലിയില്‍ രണ്ടര ലക്ഷം പേരാണു പങ്കെടുത്തത്. ഇമ്രാന്റെ പ്രഭാവത്തില്‍ ആകര്‍ഷണീയരായാണ് വന്‍ജനക്കൂട്ടം പരിപാടിയില്‍ പങ്കെടുത്തത്. ഇതെല്ലാം പ്രധാനമന്ത്രി പദത്തിലേക്കുള്ള ഇദ്ദേഹത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു.
Imran Khan is the new sensation sweeping through Pakistan’s cities. Like a wave that relentlessly covers everything in its path, the Imran phenomenon has overwhelmed the urban population. Who can tell what impact he’s had on Pakistan’s villages and small towns but in Islamabad, Lahore, Pindi and Karachi they can’t stop talking about him.