കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസിനെ വെട്ടിച്ച് വിലങ്ങുമായി പ്രതിമുങ്ങി

  • By Lakshmi
Google Oneindia Malayalam News

Handcuff
മാവേലിക്കര: കോടതിയില്‍ നിന്നും ജയിലിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ മോഷണക്കേസ് പ്രതി പൊലീസിനെ വെട്ടിച്ച് വിലങ്ങുമായി കടന്നു.

വാഹന മോഷണക്കേസില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു റിമാന്‍ഡ് ചെയ്യപ്പെട്ട അടൂര്‍ പഴകുളം ചാല പോതുച്ചിറയില്‍ താമസിക്കുന്ന അഖില്‍ (കണ്ണന്‍-24) ആണ് റയില്‍വേസ്റ്റേഷനില്‍ നിന്നും വിലങ്ങുമായി രക്ഷപ്പെട്ടത്.

തിങ്കളാഴ്ച ഉച്ചയ്ക്കു 12.45നു മാവേലിക്കര റയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. ഒന്നാം ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ അഖിലിനെ രണ്ട് സിവില്‍ പൊലീസുകര്‍ ചേര്‍ന്നാണ് റയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടുവന്നത്.

മൂന്നാം നമ്പര്‍ പ്‌ളാറ്റ്‌ഫോമില്‍ തിരുവനന്തപുരത്തിനുള്ള കേരള എക്‌സപ്രസ് കാത്തുനില്‍ക്കെ, അഖില്‍ പൊലീസിനെ വെട്ടിച്ചു വിലങ്ങുമായി ട്രാക്കിനു കുറുകെ ചാടി രക്ഷപെടുകയായിരുന്നു. തീവണ്ടി തൊട്ടടുത്തു വന്നപ്പോഴാണ് അഖില്‍ ട്രാക്കിനു കുറുകെ ചാടിയത്. പൊലീസ് പിന്നാലെ ചാടിയെങ്കിലും പ്രതിയെ പിടികൂടാനായില്ല.

പിന്നീട് പൊലീസ് പരിശോധന നടത്തിയെങ്കിളും അഖിലിനെ കണ്ടെത്താനായില്ല. വാഹന മോഷണത്തിനു നാലുമാസത്തെ തടവ് അനുഭവിച്ചശേഷം പുറത്തിറങ്ങിയ അഖില്‍ തെന്മലയില്‍ വച്ച് വിദ്യാര്‍ഥിനിയുടെ മാലപൊട്ടിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും പിടിയിലാവുകയായിരുന്നു.

English summary
Accused of a chain snaching case fled with the hand lock in police custody from Mavelikkara Railway Station.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X