കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറഞ്ഞത് തെറ്റായെങ്കില്‍ മാപ്പുപറയാം: ഹസാരെ

  • By Lakshmi
Google Oneindia Malayalam News

Anna Hazare
മുംബൈ: കേന്ദ്രമന്ത്രി ശരദ് പവാറിന് നേരേയുണ്ടായ ആക്രമണത്തെ സംബന്ധിച്ച് താന്‍ നടത്തിയ പരാമര്‍ശം തെറ്റായിപ്പോയെങ്കില്‍ അതിന്റെ പേരില്‍ മാപ്പ് ചോദിക്കാന്‍ തയ്യാറാണെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ.

ശരദ് പവാറിന് നേരേയുണ്ടായ ആക്രമണം ശ്രദ്ധയില്‍പ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരോട് 'ഒരടി മാത്രമേ കിട്ടിയുള്ളോ?' എന്ന് ഹസാരെ ചോദിച്ചത് വലിയ വിമര്‍ശനത്തിനിടയായ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ശരദ് പവാറിന് നേരേയുണ്ടായ ആക്രമണം ആരോ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിന് ഒരടി മാത്രമാണോ കിട്ടിയത് അതോ അവിടെ കൂടുതല്‍ എന്തെങ്കിലും ആക്രമസംഭവങ്ങളുണ്ടായോ എന്നാണ് താന്‍ അന്വേഷിച്ചതെന്നും താന്‍ തെറ്റായി യാതൊന്നും ഉദ്ദേശിച്ചിരുന്നില്ലെന്നും ഹസാരെ വിശദീകരിച്ചു.

സമാധാനപരമായ സമരത്തിലാണ് താന്‍ എന്നും വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്റെ വാക്കുകള്‍ തെറ്റായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ മാപ്പു പറയാന്‍ തയ്യാറാണെന്നും ഹസാരെ പറഞ്ഞു. മറാത്തി വാര്‍ത്താ ചാനലിനോട് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ദില്ലിയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെന്ററില്‍ ഒരു സാഹിത്യ പരിപാടിയില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് പവാറിനെ സിഖുകാരനായ ഹര്‍വിന്ദര്‍ സിങ് എന്ന യുവാവ് ആക്രമിച്ചത്.

English summary
After committing a faux-pas in his reaction to the attack on Union Agriculture Minister Sharad Pawar, Anna Hazare said on Thursday night that he was ready to apologise if his remark was perceived to be "wrong
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X