അമേരിക്ക ഡിസംബര്‍ 11നകം രാജ്യം വിടണം: പാകിസ്താന്‍

ഈ എയര്‍ബേസ് കേന്ദ്രമാക്കിയാണ് പാകിസ്താനിലെ ഗോത്രവര്‍ഗ്ഗമേഖലയിലും അഫ്ഗാനിസ്താനിലും അമേരിക്ക ആക്രമണങ്ങള്‍ നടത്തിയിരുന്നത്. അഫ്ഗാനിലേക്കുള്ള നാറ്റോ വിതരണ റൂട്ടും പാകിസ്താന്‍ അടച്ചിട്ടുണ്ട്.
അഫ്ഗാനിസ്താന്റെ ഭാവിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ബോണില്‍ വിളിച്ചുചേര്‍ത്ത ഉച്ചക്കോടിയില്‍ പങ്കെടുക്കേണ്ടെന്നും പാകിസ്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഉച്ചക്കോടി ബഹിഷ്‌കരിക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് അമേരിക്കയും ജര്‍മനിയും പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ അഫ്ഗാനില്‍ മണ്ണില്‍ നിന്നാണ് പാകിസ്താനിലേക്കുള്ള ആക്രമണമുണ്ടായത്. ആ അഫ്ഗാനിസ്താന്റെ ഭാവിയ്ക്കു വേണ്ടിയുള്ള ചര്‍ച്ചയില്‍ ഇപ്പോള്‍ പങ്കെടുക്കുന്നത് ശരിയല്ലെന്നാണ് ജനകീയ വികാരം-പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനി അറിയിച്ചു. അഫ്ഗാനിസ്താന്റെ സുരക്ഷയെ കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ പാകിസ്താന്റെ സുരക്ഷയ്ക്ക് ആര് ഉത്തരം നല്‍കും.












Click it and Unblock the Notifications