നടിയുടെ മരണം: കമ്പ്യൂട്ടറും മൊബൈലും പരിശോധിക്കും

നവംബര്‍ 26നാണ് വയനാട് പടിഞ്ഞാറത്തറ സ്വദേശിനിയായ പ്രിയങ്ക(21)യെ അശോകപുരത്തെ ഫഌറ്റില്‍ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. റഹീം എന്നയാള്‍ വാടകക്കെടുത്ത ഫല്‍റ്റായിരുന്നു ഇത്. നടി റഹിമുമായി സ്‌നേഹത്തിലായിരുന്നുവെന്നും വിവാഹമുറപ്പിച്ചിരുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഒരു മാസം മുമ്പ് റഹിം സൗദിയ്ക്ക് പോയിരുന്നു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പ്രിയങ്കയുടെ ബന്ധുക്കളെയും റഹീമിന്റെ സുഹൃത്തുക്കളേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. റഹീമിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പ്രിയങ്കയുമായി താന്‍ സ്‌നേഹത്തിലായിരുന്നുവെന്നും ആത്മഹത്യ ചെയ്തതിന്റെ കാരണം അറിയില്ലെന്നുമായിരുന്നു ഇയാളുടെ പ്രതികരണം.
പ്രിയങ്ക മരിക്കുന്നതിനു തൊട്ടുമുമ്പു കാമുകനായ റഹീമിനെ വിളിച്ചിരുന്നതായി സൂചനയുണ്ട്. ഇതിനെ തുടര്‍ന്ന് റഹീം നാട്ടിലുളള സുഹൃത്തുക്കളെ വിവരം അറിയിച്ചു. പിന്നീട് അവരെത്തിയാണ് അവശനിലയിലായിരുന്ന നടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എലിവിഷം കഴിച്ചാണ് പ്രിയങ്ക ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.












Click it and Unblock the Notifications