Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൃത നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു

കൊച്ചി: അമൃത ആശുപത്രിയില്‍ മൂന്ന് ദിവസമായി നടന്നു വന്ന നഴ്‌സ് സമരം ഒത്തുതീര്‍പ്പിലെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണി വരെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സമരം ഒത്തുതീര്‍പ്പിലായത്. ജില്ലാ കളക്ടര്‍ പി.ഐ ഷെയ്ക്ക് പരീതിന്റെയും പി.രാജീവ് എം.പി യുടെയും ഹൈബി ഈഡന്‍ എംഎല്‍എയുടെയും നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍.

ഇതിനിടെ ആശുപത്രിയില്‍ നിന്നും കാണാതായ നഴ്‌സിനെ ആശുപത്രിയിലെ മുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. കൊച്ചി സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ നടത്തിയ തിരച്ചിലിലാണ് നഴ്‌സിനെ കണ്ടെത്തിയത്.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും മാനേജ്‌മെന്റ് അംഗീകരിച്ചിട്ടുണ്ടെന്ന് ചര്‍ച്ചയ്ക്ക് ശേഷം കളക്ടര്‍ പറഞ്ഞു. സംഘടനാ പ്രവര്‍ത്തനം ആരോപിച്ച് സ്ഥലം മാറ്റിയയാളെ മടക്കി കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം മറ്റ് ആവശ്യങ്ങളില്‍ മൂന്നുമാസം തീരുമാനമെടുക്കുമെന്നാണ് ധാരണ. സമരക്കാര്‍ക്കെതിരെ അച്ചടക്കനടപടിയുണ്ടാവില്ല.

മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമരം ഒത്തുതീര്‍ന്നത്. വ്യാഴാഴ്ച സമരം നടന്നു കൊണ്ടിരിക്കേ ഇതില്‍ പങ്കെടുക്കുന്ന ഒരു നഴ്‌സിനെ മര്‍ദ്ദനമേറ്റ നിലയില്‍ ആശുപത്രിക്കകത്ത് കണ്ടെത്തിയത് ചെറിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കിയിരുന്നു.

തുടര്‍ന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ചര്‍ച്ചയില്‍ നിന്നും വിട്ടു നിന്നു. ഈ സംഭവത്തിലുള്‍പ്പെട്ട രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമായതും നിര്‍ത്തി വച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ അസോസിയേഷന്‍ സമ്മതിച്ചതും.

അമതൃ ആശുപത്രിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് വ്യാഴാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നഴ്‌സുമാരുടെ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഉത്തരവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+