Get Updates
Get notified of breaking news, exclusive insights, and must-see stories!

യതീംഖാനയില്‍ ലൈംഗികപീഡനം; പ്രിന്‍സിപ്പലിനെ നീക്കി

Rape
പാലക്കാട്: യതീംഖാനയിലെ പ്രിന്‍സിപ്പല്‍ അന്തേവാസികളായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പാലക്കാട് മര്‍ക്കസുല്‍ റഹ്മ എന്ന സ്ഥാപനത്തിന്റെ പ്രിന്‍സിപ്പലിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഉസ്മാന്‍ സഖാഫി എന്നയാളാണ് സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍. വീട്ടില്‍ നിന്ന് ഫോണ്‍ വന്നുവെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണത്രേ ഇയാള്‍ പീഡനം നടത്തിയിരുന്നത്.

സ്ഥാപനത്തിലെ ഒട്ടേറെ പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. ഇയാള്‍ ഭീഷണിപ്പെടുത്തിയതുകാരണം സംഭവം പുറത്തുപറയാന്‍ പെണ്‍കുട്ടികള്‍ തയ്യാറായില്ല.

യതീംഖാനയില്‍ അന്തേവാസിയായ ഒരു പെണ്‍കുട്ടി തന്റെ സഹപാഠിക്കുണ്ടായ അനുഭവം വീട്ടില്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഈ വീട്ടുകാര്‍ തങ്ങളുടെ മകള്‍ പറഞ്ഞ പെണ്‍കുട്ടിയുടെ വീട്ടില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് ആ പെണ്‍കുട്ടിഎല്ലാം തുറന്ന് പറയുകയുമായിരുന്നു.

പ്രിന്‍സിപ്പലിനെതിരെ പോലീസില്‍ പരാതി നല്‍കാനൊരുങ്ങിയപ്പോള്‍ കടുത്ത സമ്മര്‍ദ്ദമാണ് തങ്ങള്‍ നേരിട്ടതെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാന്തപ്പുരം സുന്നി വിഭാഗത്തിന്റെ മര്‍ക്കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ നിയന്ത്രണത്തിലാണ് ഈ യതീംഖാന പ്രവര്‍ത്തിക്കുന്നത്. നേതാക്കള്‍ പ്രശ്‌നത്തില്‍ ഇടപെട്ട് ഉസ്മാന്‍ സഖാഫിയെ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും നീക്കുകയും സംഭവം അന്വേഷിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+