കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിള്ളക്കെതിരെയുള്ള ഹര്‍ജിയില്‍ ഇടപെടില്ലെന്ന്

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: ബാലകൃഷ്ണ പിള്ളയെ ജയില്‍ മോചിതനാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.കേസിലെ വസ്തുതകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെയോ ബന്ധപ്പെട്ട സര്‍ക്കാര്‍ അധികാരിയെയോ സമീപിക്കാന്‍ വി.എസിന് കോടതി നിര്‍ദ്ദേശം നല്‍കി.

കേസില്‍ ശിക്ഷ വിധിച്ച കോടതിക്കു തന്നെ അതു നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ നിലവിലെ ചട്ടങ്ങള്‍ അനുസരിച്ച് കഴിയില്ലെന്നും അതു വിചാരണ കോടതിക്കോ മറ്റ് ബന്ധപ്പെട്ട അധികാരിക്കോ കഴിയൂവെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് പി.സദാശിവം, ജസ്റ്റീസ് ബി.എസ് ചൗഹാന്‍ എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.

ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പ്രതികളെ വിട്ടയക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടി ആദ്യമല്ല, 1990 മുതല്‍ ഇത്തരത്തില്‍ പലരേയും വിട്ടയച്ചിട്ടുണ്ടെന്ന് പറഞ്ഞ കോടതി വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്തും പലരേയും വിട്ടയച്ച കാര്യം ചൂണ്ടിക്കാട്ടി.

എന്നാല്‍ ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ കോടതിവിധിയുടെ ലംഘനം നടന്നതായി വിഎസിന്റെ അഭിഭാഷകന്‍ അറിയിച്ചപ്പോള്‍ കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പഠിച്ച അഭിഭാഷകനെ അഭിനനന്ദിക്കുവെന്ന് പറഞ്ഞ കോടതി ഇക്കാര്യത്തില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഒഴിവാകുകയാണെന്ന് വ്യക്തമാക്കി.

ശിക്ഷാകാലയളവില്‍ ബാലകൃഷ്ണപിള്ള ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു, ശിക്ഷയില്‍ സര്‍ക്കാര്‍ ക്രമവിരുദ്ധമായി ഇളവ് അനുവദിച്ചു തുടങ്ങിയ കാര്യങ്ങളാണ് വി.എസിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. വസ്തുതാപരമായ വിഷയങ്ങളാണ് ഹര്‍ജിയില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് പറഞ്ഞ കോടതി, വി.എസിന്റെ ഹര്‍ജിയില്‍ കഴമ്പുണ്ടായിരിക്കാം എന്നാല്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു മറുപടി നല്‍കിയത്.

English summary
The Supreme Court today disagreed to consider the petition filed by Opposition leader VS Achuthanandan against the release of former minister and Kerala Congress (B) leader R Balakrishna Pillai, who was jailed in Idamalayar corruption case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X