സമരം നിര്‍ത്തിയത് തല്‍ക്കാലത്തേയ്ക്ക്: മാണി

മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ സമവായ ശ്രമങ്ങള്‍ക്ക് സൗഹാര്‍ദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഇരു സംസ്ഥാനങ്ങളിലെയും സമരങ്ങള്‍അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
ഒരു മാസത്തിനകം പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്‍പോട്ടു പോകും. മുല്ലപെരിയാറിലെ ജലനിരപ്പ് കുറയ്ക്കണം, സംരക്ഷണ അണ നിര്‍മിക്കണം എന്നതാണ് പാര്‍ട്ട നിലപാടെന്നും മാണി പറഞ്ഞു.
പത്തു ദിവസത്തിനകം തീരുമാനമായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ആദ്യം പറഞ്ഞത് കേരള കോണ്‍ഗ്രസ് ആണ്. പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ നിലപാട് സ്വാഗതാര്‍ഹമാണ്. അദ്ദേഹത്തിന് എല്ലാ പിന്തുണയും കേരള കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു- മാണി പറഞ്ഞു.
ചപ്പാത്തില്‍ 1,819 ദിനം പിന്നിട്ട ഉപവാസ യജ്ഞത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നതിനും അനുഭാവം പ്രകടിപ്പിക്കുന്നതിനും പ്രാദേശിക കമ്മിറ്റികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നു മാണി പറഞ്ഞു. പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് സമരത്തില്‍ നിന്നു താത്കാലികമായി പിന്മാറാനുള്ള പാര്‍ട്ടി ചെയര്‍മാന്റെ നിലപാട് സ്റ്റിയറിങ് കമ്മിറ്റി അംഗീകരിച്ചു.
റൂര്‍ക്കി ഐഐടിയിലെ ശാസ്ത്രജ്ഞരെ കാണാന്‍ പോയതിനാലാണ് മന്ത്രി പി. ജെ ജോസഫ് സ്റ്റിയറിങ് കമ്മിറ്റിയില്‍ സംബന്ധിക്കാതിരുന്നതെന്നും മാണി അറിയിച്ചു.












Click it and Unblock the Notifications