Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹസാരെയ്ക്ക് എയ്ഡ്‌സ് പകര്‍ത്തുമെന്ന് ഭീഷണി

Anna Hazare
ദില്ലി: ഗാന്ധിയന്‍ അണ്ണാ ഹസാരെയ്ക്കും കൂട്ടര്‍ക്കും എച്ച്‌ഐവി പൊസിറ്റീവ് രക്തം കുത്തിവെയ്ക്കുമെന്ന് ഭീഷണി. ദില്ലി പൊലീസിനാണ് ഇത്തരത്തിലൊരു ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്. ലോക്പാല്‍ ബില്ലിനായുള്ള നിലപാടില്‍ ഹസാരെ മാറ്റമില്ലാതെ ഉറച്ചുനിന്നാല്‍ എയ്ഡ്‌സ് പകര്‍ത്തുമെന്നാണ് കത്തിലെ ഭീഷണി.

എന്തായാലും ഭീഷണിക്കത്ത് വെറുതെ തള്ളിക്കളയാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഇതിന്മേല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. എവിടെനിന്നാണ് കത്ത് അയച്ചതെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.

എച്ച്‌ഐവി പൊസിറ്റീവ് രക്തമുള്ള 500 സിറിഞ്ചുകള്‍ തയ്യാറാക്കി വച്ചിരിക്കുകയാണെന്നും ഇത് ആയിരത്തോളം പേരില്‍ എയ്ഡ്‌സ് പരത്താന്‍ മതിയായതാണെന്നും കത്തില്‍ പറയുന്നുണ്ട്. ഇതിനായി അമ്പത് വളണ്ടിയര്‍മാര്‍ തയ്യാറാണെന്നും ഹസാരെയുടെ പരിപാടിയിലെത്തിയായിരിക്കും ഇവര്‍ കുത്തിവെയ്പ് നടത്തുകയെന്നും കത്തിലുണ്ട്.

ഡിസംബര്‍ 9നാണ് ഡിസിപി സെന്‍ട്രല്‍ ഓഫീസില്‍ ഈ ഊമക്കത്ത് ലഭിച്ചത്. ദില്ലിയില്‍ത്തന്നെയാണ് കത്ത് പൊസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം.

കത്തയച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഏതെങ്കിലും അക്രമികള്‍ അയച്ചതാകാം കത്തെങ്കിലും അണ്ണാ ഹസാരെയെപ്പോലെ ഒരാള്‍ക്കെതിരെയുള്ള ഭീഷണിയായതിനാല്‍ ഇത് വെറുതെ തള്ളിക്കളയാന്‍ കഴിയില്ല- പൊലീസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+