Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍ പരിശോധന കേരളം ബഹിഷ്‌ക്കരിച്ചു

Mullaperiyar
ഇടുക്കി: മുല്ലപ്പെരിയാറിലെ ഉന്നതാധികാര സമിതിയുടെ പരിശോധന കേരളം ബഹിഷ്‌കരിച്ചു. കേരളത്തിന്റെ വാദഗതികള്‍ സഘം അംഗീകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണു നടപടി.

ശനിയാഴ്ച രാവിലെയാണ് സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയിലെ സാങ്കേതിക വിദഗ്ധരായ ഡികെ മേത്ത, സി.ഡി. തട്ടെ എന്നിവരടങ്ങുന്ന സംഘം പരിശോധന തുടങ്ങിയത്. ഇവരോടൊപ്പം കേരളത്തെ പ്രതിനിധീകരിച്ച് എം.കെ. പരമേശ്വരന്‍, ചീഫ് എന്‍ജിനീയര്‍ പി. ലതിക, ഡാം സെല്‍ അംഗം ജെയിംസ് വിശ്വന്‍ എന്നിവരും തമിഴ്‌നാട്ടില്‍ നിന്നുളള രണ്ടു പ്രതിനിധികളും അനുഗമിച്ചു.

മുല്ലപ്പെരിയാറിലെ തുടര്‍ ഭൂചലനങ്ങളെക്കുറിച്ചു കേരള പ്രതിനിധികള്‍ സംഘത്തോടു വിശദീകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരെ സംസാരിക്കാന്‍ സംഘം അനുവദിച്ചില്ല. മാത്രമല്ല ഇവരെ പരിശോധന സംഘത്തില്‍ നിന്നു മാറ്റി നിര്‍ത്തുകയും ചെയ്തു. ഇതാണ് കേരളത്തില്‍ നിന്നുള്ള സംഘത്തെ ചൊടിപ്പിച്ചത്. കേരളത്തില്‍ നിന്നുളളവരുടെ വാദങ്ങള്‍ കേള്‍ക്കാന്‍ സംഘം തയാറായില്ലെന്നും ഏകപക്ഷീയ തീരുമാനം എടുക്കകുയാണെന്നും എം.കെ. പരമേശ്വരന്‍ ആരോപിച്ചു.

തമിഴ്‌നാട്ടില്‍ നിന്നും രണ്ടു പ്രതിനിധികളെ സംഘത്തോടൊപ്പം അനുഗമിക്കാനായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍ ഇവരെ കൂടാതെ തമിഴ്‌നാട്ടില്‍ നിന്നുളള 25ഓളം ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയിട്ടുണ്ട്. തമിഴ്‌നാടിന്റെ വാദമുഖങ്ങള്‍ മാത്രമാണു സംഘം കേള്‍ക്കുന്നതെന്നും കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+