കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ ഉപദേശിക്കണം; പ്രധാനമന്ത്രിയോട് ജയലളിത

  • By Ajith Babu
Google Oneindia Malayalam News

Jayalalithaa
ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യം ഉപേക്ഷിക്കാന്‍ കേരളത്തെ ഉപദേശിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. ചെന്നൈ രാജ് ഭവനില്‍ നടത്തിയ ഇരുപത് മിനിറ്റോളം നീണ്ട കൂടികാഴ്ചയിലാണ് ജയലളിത മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം നിരത്തുന്ന വാദഗതികള്‍ നിരാകരിക്കണമെന്ന് ആവശ്യപ്പെട്ടത്.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാടിന്റെ വാദങ്ങള്‍ നിരത്തിക്കൊണ്ടുള്ള നിവേദനം ജയലളിത പ്രധാനമന്ത്രിക്ക് നല്‍കി. സുപ്രീംകോടതി നിശ്ചയിച്ച പ്രകാരം മുല്ലപ്പെരിയാറിലെ ജനനിരപ്പ് 142 അടിയായി നിജപ്പെടുത്തണമെന്നും പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തിലുണ്ട്. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പഠനം നടത്തിവരികയാണ്. ഈ സമയം അണക്കെട്ട് ദുര്‍ബലമാണെന്ന പ്രചാരണം വ്യാപകമാക്കാനാണ് കേരളം ശ്രമിക്കുന്നതെന്നും തമിഴ്‌നാട് ആരോപിയ്ക്കുന്നു.

അതേസമയം പ്രശ്‌നത്തിന് ഇരുസംസ്ഥാനങ്ങളും ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി ജയലളിതയോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Tamil Nadu Chief Minister Jayalalitha urged Prime Minister Manmohan Singh to intervene into various deterrents plaguing the state, like the Mullaperiyar dam issue. Singh is on a two-day visit to the state, his first since the present AIADMK government assumed power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X