കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിയുതിര്‍ത്ത് ഏഴംഗ കുടുംബം ജീവനൊടുക്കി

  • By Ajith Babu
Google Oneindia Malayalam News

ടെക്‌സസ്(യുഎസ്): ക്രിസ്മസ് ദിനത്തില്‍ യുഎസില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ പരസ്പരം വെടിയുതിര്‍ത്തു മരിച്ചു. ടെക്‌സസ്, ഗേപ്പ് വൈനിലെ ഫ്‌ളാറ്റിലാണു നാലു സ്ത്രീകളുടെയും മൂന്നു പുരുഷന്മാരുടെയും ജഡങ്ങള്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.

കൗമാരക്കാര്‍ മുതല്‍ വൃദ്ധര്‍ വരെയുള്ളവരെയാണിവര്‍. ഒരു കുടുംബത്തിലെ മൂന്നു തലമുറയില്‍പ്പെട്ടവരാണിവരെന്നു പൊലീസ്. ഇവര്‍ ആത്മഹത്യ ചെയ്തതാകാമെന്നാണു പ്രാഥമിക നിഗമനം. അതേസമയം കൂട്ടക്കൊലയ്ക്കുള്ള സാധ്യതകളും പൊലീസ് തള്ളിക്കളയുന്നില്ല.

മൃതദ്ദേഹങ്ങളുടെ സമീപത്തുനിന്ന് രണ്ടു റിവോര്‍വറുകളും കണ്ടെത്തിയിട്ടുണ്ട്. വീട് അലങ്കരിച്ച നിലയിലാണ്. ക്രിസ്മസ് ആഘോഷത്തിനിടെയാണ് വെടിവയ്പ് നടന്നതെന്ന് കരുതുന്നു.

അവധിദിനങ്ങളായതിനാല്‍ സമീപത്തുള്ള അപ്പാര്‍ട്ടുമെന്റുകളിലും താമസക്കാര്‍ ഉണ്ടായിരുന്നില്ല. സഹായം അഭ്യര്‍ഥിച്ച് രാവിലെ 11.30 ഓടെ 911 ലേക്കുവന്ന ഒരു ഫോണ്‍കോളിന്റെ ചുവടിപിടിച്ചാണ് പോലീസ് അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയത്. അന്വേഷണം പുരോഗമിച്ചുവരികയാണെന്ന് ഗ്രേപ്‌വൈന്‍ പോലീസ് റോബര്‍ട്ട് എബെര്‍ലിംഗ് അറിയിച്ചു.

English summary
Police officers responding to a silent call from someone who dialed 911 in a Dallas suburb on Sunday morning found seven people dead in an apartment, all shot shortly after opening their Christmas presents. The gunman was among the dead, and the seven appeared to be related, the police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X