കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപവാസത്തിന് തൊട്ടുമുമ്പ് ഹസാരെയ്ക്ക് കരിങ്കൊടി

  • By Ajith Babu
Google Oneindia Malayalam News

മുംബൈ: ലോക്പാല്‍ ബില്ലിന്റെ പേരില്‍ ഉപവാസമാരംഭിക്കാനിരിക്കുന്ന അന്നാ ഹസാരെയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ ജൂഹുവിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്താന്‍ ഇറങ്ങിയ അദ്ദേഹത്തിന്റെ യാത്രാമധ്യേയാണ് കരിങ്കൊടി പ്രതിഷേധം അരങ്ങേറിയത്.

സമദ സൈനിക് ദെല്‍ പ്രവര്‍ത്തകരായിരുന്നു പ്രതിഷേധം നടത്തിയത്. ഹസാരെയ്‌ക്കെതിരേയും ഹസാരെ സംഘത്തിനെതിരേയും മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും പ്രതിഷേധിയ്ക്കാന്‍ അവകാശമുണ്ടെന്ന് കരിങ്കൊടി കാണിച്ച സംഭവം ചൂണ്ടിക്കാട്ടി ഹസാരെ സംഘത്തിലെ പ്രധാനിയായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ഹസാരെയുടെ സമരവേദിയായ എം.എം.ആര്‍.ഡി.എ സ്‌റ്റേഡിയത്തില്‍ ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. 200 എസ്.ഐമാരെയും സംസ്ഥാന പൊലീസിന്റെ ആറു കമ്പനി സേനയെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്..

English summary
Anna Hazare is on his way to Juhu Chowpatty from his guest house to pay tributes to Mahatma Gandhi. He was shown black flags by a group of people near Bandra. They are believed to be supporters of Samata Dal and were seen shouting anti-Anna slogans.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X