Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി രാജിവെയ്ക്കണം: വിഎസ്

VS
തൃശൂര്‍: ടോമിന്‍ തച്ചങ്കരി കേസില്‍ എന്‍ഐഎയും കേന്ദ്രസര്‍ക്കാരും പറഞ്ഞ കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

ചാരപ്പണി നടത്തിയ വ്യക്തിയാണ് എഡിജിപി തച്ചങ്കരി. അദ്ദേഹത്തെ തിരിച്ചെടുത്ത നടപടി സത്യപ്രതിജ്ഞാ ലംഘനമാണ്. വിദേശയാത്രക്കിടെ തച്ചങ്കരി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നേരത്തെ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കുമ്പോള്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെ നിര്‍ദ്ദേശമനുസരിച്ചാണിതെന്നാണെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.. 2010 ഏപ്രിലില്‍ നടത്തിയ വിദേശയാത്രക്കിടെ തീവ്രവാദക്കേസിലെ പ്രതികളുമായി ചര്‍ച്ച നടത്തിയെന്നാണ് തച്ചങ്കരിക്കെതിരേയുള്ള ആരോപണം.

ഇന്ത്യന്‍ സ്ഥാനപതിയുടെ പരാതിയെ തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദന്‍ തച്ചങ്കരിയെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുത്തു. പക്ഷേ, കഴിഞ്ഞ ഡിസംബര്‍ 31ന് എഡിജിപിക്കെതിരേ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്‍ഐഎയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശുപാര്‍ശ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+