അഹമ്മദാബാദിന്റെ ആകാശം നിറയെ പട്ടങ്ങള്‍

ക്ഷേത്രസംസ്‌ക്കാരം പട്ടങ്ങളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള കമ്പോഡിയയില്‍ നിന്നെത്തിയവര്‍ തങ്ങളുടെ മികവ് തെളിയിക്കുന്നത്. പോക്കറ്റ് പട്ടങ്ങളും മ്യൂസിക്കല്‍ കൈറ്റുകളിലൂടെയും അവര്‍ കരവിരുത് പ്രദര്‍ശിപ്പിയ്ക്കുന്നു.
പരിസ്ഥിതിയോട് സൗഹൃദം പുലര്‍ത്തി പനയോലയില്‍ നിര്‍മിച്ച പട്ടവുമായാണ് ബാലിക്കാര്‍ മേളയില്‍ പങ്കെടുക്കുന്നത്. കൈറ്റ് ഫെസ്റ്റിവെല്ലിലെ ഏറ്റവും വലുതും ആകര്‍ഷകവുമായ പട്ടങ്ങള്‍ ന്യൂസിലാന്റുകാരുടേതാണ്. 30 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുള്ള ഭീമന്‍ പട്ടങ്ങളാണ് അവരുടെ പ്രത്യേകത.
ഏതു ഭാഗത്തു നിന്ന് നോക്കിയാലും ഒരുപോലെ തോന്നിപ്പിയ്ക്കുന്ന 3ഡി പട്ടങ്ങളുമായാണ് ലബനനില്‍ നിന്നുള്ള റാമി അല്‍ക്കാല്‍ ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കുന്നത്. മേള തനിയ്ക്ക് ഏറെ സന്തോഷം പകരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. പട്ടം പറത്തലിന് പുറമെ ഒട്ടേറെ കൗതുക വസ്തുക്കളുടെ വില്‍പനയും ഫെസ്റ്റിവെല്ലിനോടനുബന്ധിച്ച് നടക്കുന്നുണ്ട്.












Click it and Unblock the Notifications