Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: ഐഐടി കരട് റിപ്പോര്‍ട്ട് നല്‍കി

Mullaperiyar Dam
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ദുരന്തസാധ്യതയെക്കുറിച്ച് പഠനം നടത്തുന്ന റൂര്‍ക്കി ഐഐടി പ്രാഥമിക വിലയിരുത്തല്‍ അടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു. അണക്കെട്ട് തകര്‍ന്നാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്.

മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കി വരെയുള്ള പ്രദേശങ്ങളിലുണ്ടാകാവുന്ന ആഘാതങ്ങളെക്കുറിച്ചാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇറിഗേഷന്‍ ചീഫ് എന്‍ജിനീയര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ വിദഗ്ധര്‍ ഇതു ചര്‍ച്ച ചെയ്തു വസ്തുതാപരമായ പിശകുകള്‍ ഉണ്ടെങ്കില്‍ ഐഐടിയെ അറിയിക്കും.

രണ്ടര മാസത്തെ പഠനത്തിനു ശേഷമാണു റൂര്‍ക്കി ഐഐടിയിലെ ജലവിഭവ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ സുരേന്ദ്ര മിശ്ര പ്രാഥമിക വിലയിരുത്തല്‍ അടങ്ങിയ സംസ്ഥാന സര്‍ക്കാരിനു കരട് സമര്‍പ്പിച്ചത്. അണക്കെട്ടിനു തകര്‍ച്ചയുണ്ടായാല്‍ ഓരോ പ്രദേശത്തും പെരിയാറിലൂടെ എത്ര വെള്ളം എത്ര വേഗത്തില്‍, ഏതു സമയത്ത് ഒഴുകിയെത്തും എന്നതുള്‍പ്പെടെയുള്ള പ്രാഥമിക നിഗമനം കരട് റിപ്പോര്‍ട്ടിലുണ്ട്.

നദിയില്‍ ഓരോ പ്രദേശത്തും ജലനിരപ്പ് എങ്ങനെ ഉയരും, ചരിവുള്ള സ്ഥലങ്ങളില്‍ ഒഴുക്കിന്റെ വേഗം ഏതളവില്‍ വര്‍ധിക്കും തുടങ്ങിയ വിവരങ്ങളും ഉള്‍പ്പെട്ട കരട് സംസ്ഥാന ജലവിഭവ വകുപ്പിലെയും മുല്ലപ്പെരിയാര്‍ സെല്ലിലെയും വിദഗ്ധര്‍ വിലയിരുത്തും. പഠനത്തിനുപയോഗിച്ച സാങ്കേതിക രീതികളെക്കുറിച്ചും കരടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വിദഗ്ധര്‍ ചര്‍ച്ച ചെയ്യും.

മുല്ലപ്പെരിയാര്‍ ഡാമിന്റെ തകര്‍ച്ച ഇടുക്കി അണക്കെട്ടിനെ എങ്ങനെ ബാധിക്കും, ഇടുക്കിക്ക് അപകടം സംഭവിച്ചാല്‍ എന്തെല്ലാം പ്രത്യാഘാതങ്ങളുണ്ടാകും തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ തുടര്‍പഠനം നടത്തിയ ശേഷമായിരിക്കും ഐഐടി സംഘം അന്തിമ റിപ്പോര്‍ട്ട് തയാറാക്കുക. ഇതിനു നാലു മാസം വേണ്ടിവരുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+