മിത്ര വിഐപിയായി; സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

കഴിഞ്ഞയാഴ്ച അറസ്റ്റിലായ മിത്രയെ റിമാന്‍ഡ് ചെയ്ത് സബ്ജയിലിലേക്കാണ് അയച്ചിരുന്നത്. ഇവിടെ മിത്രയ്ക്കു പുറത്തുനിന്നുള്ള ആഹാരം നല്‍കി, സന്ദര്‍ശന സമയം കഴിഞ്ഞും ബന്ധുക്കളെ ജയിലില്‍ പ്രവേശിപ്പിച്ചു എന്നൊക്കെയാണ് ആക്ഷേപമുയര്‍ന്നത്.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജയില്‍ എ.ഡി.ജി.പി. അലക്‌സാണ്ടര്‍ ജേക്കബാണ് ഉണ്ണികൃഷ്ണന്‍ ആചാരിയെ എറണാകുളത്തേക്കു സ്ഥലംമാറ്റി ഉത്തരവിടുകയായിരുന്നു.
മിത്രയെ കഴിഞ്ഞ ദിവസം തിരുവനന്തപുരം വനിതാ ജയിലിലേക്കു മാറ്റിയിരുന്നു. മിത്രയെ വനിതാ ജയിലില്‍ എത്തിക്കാന്‍ ബന്ധുക്കള്‍ അറിഞ്ഞുകൊണ്ടുള്ള നാടകമാണെന്നും സൂചനകളുണ്ട്. ഇതിനായി മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവത്രേ.
ഇതുവരെ മിത്രയെ സബ്ജയിലില്‍ സന്ദര്‍ശിച്ചതു രണ്ടു ബന്ധുക്കള്‍ മാത്രമാണെന്നാണു ജയില്‍വൃത്തങ്ങളില്‍ നിന്ന് ലഭിയ്ക്കുന്ന സൂചന. അതിനെ സാധൂകരിയ്ക്കുന്ന രേഖകളുമുണ്ട്. ഇവര്‍ എത്തിയതു സന്ദര്‍ശന സമയത്തിനുള്ളിലായിരുന്നുവെന്നും പറയപ്പെടുന്നു.












Click it and Unblock the Notifications