മരിച്ച നടിയുടെ ഫോട്ടോ വച്ച് പെണ്‍വാണിഭം

അനാശാസ്യകേന്ദ്രത്തിന്റെ നടത്തിപ്പുകാരായ കൃഷ്ണമൂര്‍ത്തിയും ഭാര്യ സരോജയുമാണ് പത്ത് വര്‍ഷം മരിച്ച മകള്‍ സ്പര്‍ശയുടെ ചിത്രമുപയോഗിച്ച് ഇടപാടുകാരെ കെണിയില്‍ വീഴ്ത്തിയിരുന്നത്. സീരിയല്‍ നടിയായിരുന്ന സ്പര്‍ശ 2002ല്‍ ചെന്നൈയില്‍ വച്ച് ഒരു കാറപകടത്തിലാണ് കൊല്ലപ്പെട്ടത്. ഇരുപതോളം കന്നഡ സിനിമകളിലും സീരിയലുകളിലും അഭിനയിച്ച സ്പര്‍ശയെ സെറ്റുകളില്‍ അനുഗമിച്ചിരുന്നത് അമ്മ സരോജയായിരുന്നു. ഇവരും ചില സീരിയലുകളില്‍ മുഖം കാണിച്ചിട്ടുണ്ട്.
സ്പര്‍ശയുടെ ചിത്രങ്ങള്‍ കാണിച്ച് ഇടപാടുകാരില്‍ നിന്നും കൂടുതല്‍ പണമിടാക്കുകയായിരുന്നു സരോജ ചെയ്തിരുന്നത്. ചിത്രം കണ്ട് ബാംഗ്ലൂരിലെ എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടിലെത്തുന്ന ഇടപാടുകാരോട് ചിത്രത്തില്‍ കണ്ട നടി ഇപ്പോഴിവിടില്ലെന്നും പകരം മറ്റു നടിമാരെ ഏര്‍പ്പാടാക്കി തരാമെന്നും ഇവര്‍ പറയും.
സീരിയലുകള്‍ ചെറിയ വേഷങ്ങള്‍ ചെയ്ത അനിത, ദീക്ഷിത എന്നീ നടിമാരാണ് ഇങ്ങനെ എത്തുക. സീരിയല്‍ നടിയെന്ന പേരില്‍ 10000 മുതല്‍ 20000 രൂപ വരെയായിരുന്നു ഇവര്‍ ഈടാക്കിയിരുന്നതെന്നും പൊലീസ് പറയുന്നു.
ഇത്തരത്തില്‍ അമളി പറ്റുന്ന ഇടപാടുകാര്‍ മാനക്കേടോര്‍ത്ത് പൊലീസില്‍ പരാതിപ്പെടാന്‍ തയാറാവാഞ്ഞതാണ് സംഘത്തിന് ഇത്രയും കാലം രക്ഷയായത്. ആരെങ്കിലും പരാതി നല്‍കാന്‍ തുനിഞ്ഞാല്‍ തന്നെ അവരെ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒതുക്കുകയായിരുന്നുവത്രേ ഇവരുടെ രീതി.


Click it and Unblock the Notifications