കോണ്‍ഗ്രസിലെ ഫ്ളക്സ് വിവാദം തെരുവിലേക്ക്

കെ. സുധാകരന്‍ എംപിക്ക് അഭിവാദ്യമര്‍പ്പിച്ച് എആര്‍ ക്യാമ്പിനു മുന്നില്‍ പോലീസ് അസോസിയേഷന്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദമാണു ഗ്രൂപ്പുപോരിനെ തെരുവിലെത്തിച്ചിരിക്കുന്നത്.
കെ.സുധാകരന്‍ എംപിക്ക് അഭിവാദ്യം അര്‍പ്പിച്ചു സ്ഥാപിച്ച ബോര്‍ഡിന്റെ പേരില്‍ കോണ്‍ഗ്രസ് അനുകൂലികളായ ആറ് അസോസിയേഷന്‍ ഭാരവാഹികളെ സസ്‌പെന്‍ഡു ചെയ്ത കണ്ണൂര്‍ എസ്പി അനൂപ് കുരുവിള ജോണിനെ മാറ്റണമെന്നാവശ്യപ്പെട്ടു സുധാകരവിഭാഗം പ്രത്യക്ഷസമരവുമായിറങ്ങിയതിനു പിന്നാലെ എസ്പിയെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്തെത്തിയിരുന്നു. പോസ്റ്റര്‍ വിവാദവുമായി ബന്ധപ്പെട്ട വിഷയം നിയമത്തിന്റെ വഴിക്കുപോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം
മുഖ്യമന്ത്രിയ്ക്ക് പിന്നാലെ കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വയലാര്‍ രവിയും വിവാദത്തിന്റെ ഭാഗമായതോടെയാണ് സംഭവത്തിന് ഗ്രൂപ്പുനിറം കൈവന്നത്. നേരത്തെ വയലാര്‍ രവി കെ. സുധാകരന് അനുകൂലമായി പ്രതികരിച്ചിരുന്നു. ജനപ്രതിനിധികളോട് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്നായിരുന്നു വയലാര്‍ രവിയുടെ പ്രതികരണം.
അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎല്‍എ മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ എതിര്‍ക്കുകയും ചെയ്തു. കണ്ണൂര്‍ എസ്. പി അനൂപ് കുരുവിള ജോണ്‍ സത്യസന്ധനായ നല്ല ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞുകൊണ്ട് കെ. സുധാകരന്റെ നിലപാടുകളോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്ന തരത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.
പോര് രൂക്ഷമാക്കി കെ. സുധാകരന്‍ കൊച്ചിയില്‍ മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. പ്രതിനിധികളുടെ മാന്യത സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്കു ബാധ്യതയുണെ്ടന്നു പറഞ്ഞ സുധാകരന്‍ മുഖമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാരുടെ പോസ്റ്ററുകള്‍ പോലീസ് സ്റ്റേഷനിലുള്‍പ്പെടെ പതിച്ചിട്ടുണ്ടെന്നും ട്ടവിരുദ്ധമാണെങ്കില്‍ അത് ആദ്യം നീക്കട്ടെയെന്നും പറഞ്ഞു.
ഇതേസമയം, കണ്ണൂരിലെ സുധാകരവിഭാഗം എസ്പിയുടെ കോലം കത്തിക്കുന്നതുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ്. എന്നാല്‍, തത്കാലം എസ്പിക്കെതിരേ നടപടി വേണെ്ടന്ന നിലപാടാണു മുഖ്യമന്ത്രിയുടേതെന്നറിയുന്നു.
തിരഞ്ഞെടുപ്പിലെ തിരിച്ചടികളെക്കുറിച്ച് അന്വേഷിച്ച വക്കം കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടു പി.സി.ചാക്കോ രംഗത്തുവന്നതിനെത്തുടര്‍ന്നു നേതാക്കള്‍ രണ്ടു ചേരിയായി ആക്ഷേപങ്ങളും പ്രസ്താവനകളും നടത്തിയിരുന്നു. ഇതു കെട്ടടങ്ങുന്നതിനു മുമ്പാണ് ഇപ്പോള്‍ ഫ്‌ളക്‌സ് യുദ്ധം തുടങ്ങിയിരിക്കുന്നത്.












Click it and Unblock the Notifications