Get Updates
Get notified of breaking news, exclusive insights, and must-see stories!

കളിക്കളം കൊലക്കളമായി; ലോകം നടുങ്ങി

At least 73 killed in violence at Egypt soccer match
കെയ്‌റോ: ഈജിപ്തില്‍ ഒരു ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ കലാപത്തില്‍ 73 പേര്‍ കൊല്ലപ്പെട്ട സംഭവം ലോകത്തെ നടുക്കത്തിലാഴ്ത്തുന്നു. ഈജിപ്ഷ്യന്‍ ഫുട്‌ബോളിലെ ചിരവൈരികളായ അല്‍ അഹ്‌ലി ക്‌ളബും അല്‍മസ്‌റി ക്‌ളബും തമ്മില്‍ ഈജിപ്തിലെ പോര്‍ട്ട് സെയ്ദ് നഗരത്തില്‍ നടന്ന മല്‍സരമാണ് കലാപത്തില്‍ കലാശിച്ചത്.

പ്രശസ്തമായ അഹ്‌ലി ക്‌ളബിനെ മസ്‌റി ക്‌ളബ് 3-1 നു പരാജയപ്പെടുത്തിയതിനെ തുടര്‍ന്ന് ക്ഷുഭിതരായ ആരാധകര്‍ മൈതാനത്ത് ഇറങ്ങി അഹ്‌ലി ടീമംഗങ്ങളെ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഇരു ടീമിലെയും ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

ഫുട്‌ബോളിനുള്ള ജനപ്രീതിയില്‍ മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഈജിപത് മുന്നിലാണ്. അഹ്‌ലി ക്‌ളബും അല്‍മസ്‌റി കഌും തമ്മിലുള്ള മത്സരങ്ങള്‍ ഇതിനും മുമ്പും കയ്യാങ്കളിയില്‍ അവസാനിച്ച ചരിത്രമാണുള്ളത്. അതിനാല്‍ തന്നെ നിഷ്പക്ഷ വേദികളില്‍ വിദേശ രാജ്യങ്ങളുടെ റഫറിമാരുടെ സാന്നിധ്യത്തിലേ ക്ലബുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ സംഘടിപ്പിയ്ക്കാറുള്ളൂ.2009ല്‍ ഈജിപ്തും അള്‍ജീരിയയും തമ്മിലുള്ള ലോകകപ്പ് യോഗ്യമത്സരവും കെയ്‌റോയില്‍ കലാപത്തിന് വഴിമരുന്നിട്ടിരുന്നു.

പോര്‍ട്ട് സെയ്ദിലെ കലാപം അടിച്ചമര്‍ത്തുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അക്രമികളെ അമര്‍ച്ച ചെയ്യാന്‍ പൊലീസ് ശ്രമിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. രണ്ട് ടീമുകളുടെയും ആരാധകര്‍ തമ്മില്‍ കല്ലേറ് തുടങ്ങിയതോടെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാവുകയായിരുന്നുവെന്ന് ഈജിപ്ത് ചാനലായ നൈല്‍ ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമത്തിനിടെ കാണികള്‍ സ്‌റ്റേഡിയത്തിന് തീയിടുകയും ചെയ്തു.

ആക്രമണത്തെ തുടര്‍ന്ന് താരങ്ങള്‍ പ്രാണരക്ഷാര്‍ത്ഥം ഓടുന്ന ദൃശ്യങ്ങള്‍ ഈജിപ്തിലെ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു. താരങ്ങളെ രക്ഷിക്കാന്‍ ഹെലികോപ്ടറുമായി ഈജിപ്ത് സേന എത്തിയതും ടിവിദൃശ്യങ്ങളില്‍ കാണാമായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കലാപത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് ് പ്രത്യേക യോഗം ചേരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+