അന്ത്യഅത്താഴ ചിത്രം: സിപിഎമ്മിനെതിരെ സഭ

ക്രിസ്തുമത വിശ്വാസികള്‍ പരിപാവനമായി കാണുന്ന ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാത ചിത്രം 'ലാസ്റ്റ് സപ്പര്‍ (അവസാന അത്താഴം) മോര്‍ഫ് ചെയ്താണു പാര്‍ട്ടി വികലമാക്കിയതെന്നാണ് ആരോപണമുയര്‍ന്നിരിയ്ക്കുന്നത്.
തിരുവനന്തപുരത്ത് പലയിടത്തം സ്ഥാപിയ്ക്കപ്പെട്ട ചിത്രം വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് എടുത്തുമാറ്റിയിരുന്നു. സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു കെട്ടിട നിര്‍മാണത്തൊഴിലാളി യൂണിയന്റെ (സിഐടിയു) പേരിലാണു ഫ്‌ളെക്‌സുകള്‍ സ്ഥാപിച്ചിരിയ്ക്കുന്നത്,.
ഇതു മുതലാളിത്തത്തിന്റെ അവസാന അത്താഴം.... പ്രത്യാശ മാര്‍ക്‌സിസത്തില്‍ മാത്രം എന്ന അടിക്കുറിപ്പോടെ സ്ഥാപിച്ചിരിയ്ക്കുന്ന ചിത്രത്തില്‍ യേശുദേവന്റെ ചിത്രത്തെ മോര്‍ഫിങിലൂടെ ബരാക്ക് ഒബാമയാക്കി മാറ്റിയിട്ടുണ്ട്. ഒബാമയ്ക്കു നീല നിറം കൊടുക്കുകയും ചെകുത്താനെ അനുസ്മരിപ്പിയ്ക്കുന്ന രീതിയില്‍ ചെവി നീട്ടി വരയ്ക്കുകയും ചെയ്തു.
യേശുവിന്റെ 12 ശിഷ്യരില്‍ ഒബാമയുടെ ഒരുവശത്ത് സോണിയ ഗാന്ധിയും മന്‍മോഹന്‍ സിങ്ങും ഉമ്മന്‍ ചാണ്ടിയും രാഹുല്‍ ഗാന്ധിയും എകെ ആന്റണിയും രമേശ് ചെന്നിത്തലയുമാണ്. മറുവശത്തു നരേന്ദ്ര മോഡിയും എല്‍.കെ. അദ്വാനിയുമൊക്കെയാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്.
ചിത്രത്തിനെ ശക്തമായ പ്രതിഷേധമാണ് ക്രൈസ്തവ സംഘടനകള്‍ ഉയര്‍ത്തിയിരിക്കുന്നത്. സിപിഎം നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെസിബിസി വക്താക്കള്‍ അഭിപ്രായപ്പെട്ടു. അന്ത്യഅത്താഴ ചിത്രത്തെ വികലമായി ചിത്രീകരിച്ച സിപിഎം നടപടി തെറ്റെന്ന് സിറോ മലബാര്‍ സഭാ വക്താവ് ഫാ.പോള്‍ തേലക്കാട്ട്. നേതൃത്വം ഇടപെട്ട് തെറ്റു തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications