സിറിയന്‍ പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു

നിഷ്പക്ഷമായ ഒന്നല്ല ഇന്ന്. ഇത്തരത്തിലുളള പ്രമേയം പാസ്സായാല്‍ അത് സിറിയന്‍ പ്രക്ഷോഭകാരികള്‍ക്ക് കൂടുതല്‍ കരുത്തുപകരും. പ്രമേയത്തിലൂടെ ഭരണമാറ്റത്തിനാണ് ശ്രമിക്കുന്നത്-ഐക്യാരാഷ്ട്രസഭയിലെ റഷ്യന്‍ പ്രതിനിധി വിതാലി ചുര്‍കിന്‍ അറിയിച്ചു.
അംഗരാജ്യങ്ങള്‍ തമ്മില്‍ ഇപ്പോഴും അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് ഒരു പരിഹാരമല്ല. ആദ്യം ഇക്കാര്യത്തില്‍ സമവായത്തിലെത്തണം-ചൈനീസ് പ്രതിനിധി ലി ബവോഡോങ് പറഞ്ഞു.
പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് നയിക്കുന്ന സര്‍ക്കാറിന്റെ ഏറ്റവും വലിയ കരുത്ത് റഷ്യയും ചൈനയുമായുളള ശക്തമായ നയതന്ത്രബന്ധമാണ്. സിറിയയില്‍ ഭരണം മാറിയില്‍ മധ്യേഷ്യയിലെ അധികാരസംതുലിതാവസ്ഥ തകരുമെന്നതാണ് ഏറ്റവും വലിയ പ്രശ്നം.
സുന്നി ഭൂരിപക്ഷ പ്രദേശമാണ് സിറിയയെങ്കിലും ഇവിടെ ഭരണം നടത്തുന്നത് ഷിയാ വിഭാഗക്കാരാണ്. സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ മുസ്ലീം ബ്രദര്‍ഹുഡ് എന്ന സുന്നി സംഘടന അധികാരത്തില്‍ വരാനാണ് സാധ്യത. ചുരുക്കത്തില്‍ അസദ് പുറത്തായാല്‍ റഷ്യയുടെയും ചൈനയുടെയും സൈനിക-വാണിജ്യ താല്‍പ്പര്യങ്ങള്‍ തകരും. കൂടാതെ ഈ മേഖല മുഴുവന്‍ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും നിയന്ത്രണത്തിലാവും. കാരണം സിറിയന്‍ ബ്രദര്‍ഹുഡ് പാശ്ചാത്യ അനുകൂല നിലപാടുകളാണ് സ്വീകരിച്ചുവരുന്നത്.
സിറിയയില്‍ നിരവധി റഷ്യന്‍ സൈനിക കേന്ദ്രങ്ങള്‍ റഷ്യക്കുണ്ട്. റഷ്യയുടെയോ ചൈനയുടെയോ അനുമതി കൂടാതെ പശ്ചിമേഷ്യയില്‍ ഒന്നും സംഭവിക്കാതിരിക്കുന്നതും ഇതുകൊണ്ടാണ്. സിറിയ, ഇറാന്, റഷ്യ, ചൈന കൂട്ടുകെട്ടിനെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഭയപ്പെടുന്നുണ്ട്.
കൂടാതെ സിറിയയിലെ ഭരണം മാറുന്നത് പലസ്തീന് പോരാട്ടത്തെ തളര്‍ത്തുമെന്ന ആശങ്കയുമുണ്ട്. ഹമാസിനുള്ള ഇറാന്റെ സഹായങ്ങള്‍ പലപ്പോഴുമെത്തുന്നത് സിറിയയിലൂടെയാണ്. എത്രയും വേഗം സിറിയയിലെ രക്തചൊരിച്ചില്‍ അവസാനിപ്പിക്കാനാണ് റഷ്യയും ചൈനയും ശ്രമിക്കുന്നത്. പക്ഷേ, അത് അധികാരം മാറികൊണ്ടാവരുതെന്ന ശക്തമായ നിലപാടും ഇവര്‍ക്കുണ്ട്. അതുകൊണ്ടു തന്നെ ബാഹ്യമായ ഇടപെടലിനെ രണ്ടു രാജ്യങ്ങളും അംഗീകരിക്കില്ല. പരിഹാരം രാജ്യത്തിനുളളില്‍ നിന്നു തന്നെയുണ്ടാവണം എന്ന നിലപാടാണ് ഇവര്‍ക്കുള്ളത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications