മതപ്രസംഗം, വാര്‍ത്ത പച്ചക്കള്ളം: പോലിസ്
തിരുവനന്തപുരം: പള്ളിയിലെ മതപ്രസംഗങ്ങള്‍ നിരീക്ഷിക്കുന്നതിന് പോലിസുകാരെ അയയ്ക്കുന്നുവെന്ന പത്രവാര്‍ത്ത വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് കേരളപോലിസ്. പ്രസ്താവനയുടെ വിശദമായ രൂപം.
സംസ്ഥാനത്തെ മുസ്ളീം പള്ളികളില്‍ നടക്കുന്ന മതപ്രസംഗങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുന്നതിന് മുസ്ളീം പോലീസുകാരെ അയക്കുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട് ഫെബ്രുവരി ആറാം തീയതി വന്ന പത്രവാര്‍ത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. വാര്‍ത്തയില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാവിരുദ്ധവും പൂര്‍ണ്ണമായും അവാസ്തവുമാണ്. കേരളാ പോലീസോ കേന്ദ്ര പോലീസ് വിഭാഗങ്ങളോ അത്തരം ഒരു നിര്‍ദ്ദേശം നല്കുകകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
പത്രവാര്‍ത്തയില്‍ പരാമര്‍ശിക്കുന്നതുപോലെയുള്ള യാതൊരു പ്രവര്‍ത്തനത്തിലും പോലീസോ രഹസ്യാന്വേഷണ വിഭാഗമോ ഏര്‍പ്പെടുന്നില്ല. വിവരശേഖരണം നടത്തുന്നതിന് പോലീസിനും രഹസ്യാന്വേഷണവിഭാഗത്തിനും നിയതവും നിയമപരവുമായ രീതികളുമുണ്ട്. ഏതെങ്കിലും ഒരു മതവിഭാഗത്തെപ്പറ്റിയോ അവരുടെ ആരാധനയെപ്പറ്റിയോ വിശ്വാസത്തെപ്പറ്റിയോ മതബോധനത്തെ സംബന്ധിച്ചോ അത്തരത്തിലുള്ള പ്രവര്‍ത്തനത്തെപ്പറ്റിയോ പോലീസ് അന്വേഷിക്കുന്നില്ല. അതേ സമയം മതതീവ്രവാദസംഘടനകളെയും ഇടതുപക്ഷ തീവ്രവാദസംഘടനകളെയും നിരോധിക്കപ്പെട്ട സംഘടനകളെയും അവരുടെ പ്രവര്‍ത്തകരെയും നിരീക്ഷിക്കുന്നുണ്ട്. അത് രാജ്യതാല്പര്യത്തിന് ആവശ്യമായ നിയമപരമായ കര്‍ത്തവ്യമാണ്.
പോലീസില്‍ ഉദ്യോഗസ്ഥര്‍ക്ക് യാതൊരു മതപ്രാര്ത്ഥനയിലും സംബന്ധിക്കുന്നതില്‍ വിലക്കില്ല. മുസ്ളീം പോലീസ് ഉദ്യോഗസ്ഥരെ പള്ളികളില്‍ നിരീക്ഷണത്തിനായി പ്രത്യേക അലവന്‍സ് കൊടുത്ത് നിയോഗിക്കുന്നു എന്നുള്ള വാര്‍ത്ത മുസ്ളീം മതവിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥന്മാരുടെ സല്‍പേരിന് കളങ്കം ഉണ്ടാക്കുന്നതാണ്. ആ വാര്‍ത്തക്ക് യാതൊരു അടിസ്ഥാനവുമില്ല. തികച്ചും അവാസ്തവമായ ഇത്തരം വാര്‍ത്തകള്‍ മുസ്ളീം സമുദായത്തിലെ സാധാരണക്കാര്‍ക്കിടയില്‍ അരക്ഷിതത്വ ബോധമുളവാക്കാനും മുസ്ളീം മതവിശ്വാസികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മനോവീര്യം നഷ്ടപ്പെടുത്തുവാനും സഹോദര സമുദായങ്ങളുടെ ഇടയില്‍ സ്പര്‍ദ്ധ ജനിപ്പിക്കുന്നതിനും കാരണമാകാവുന്നതാണ്.
ഇത്തരം വാര്‍ത്ത സംസ്ഥാനത്തെ സ്വച്ഛമായ സാമുദായിക സൗഹാര്‍ദ്ദത്തിന് എതിരായി വ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനും കാരണമാകും. പത്ര ഉടമസ്ഥരും എഡിറ്റോറിയല്‍ അധികാരികളും ഇത്തരം അവാസ്തവമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് അപകടകരമായ സ്ഥിതിവിശേഷം ക്ഷണിച്ചു വരുത്തും. കേരളാ പോലീസിന്റെ മതേതര പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താതിരിക്കാനും കലുഷിതമായ സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കാതിരിക്കാനും എല്ലാവരും സഹകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications