കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാരുടെ കള്ളപ്പണം 24.5 ലക്ഷം കോടി രൂപ

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: രഹസ്യനിക്ഷേപം അനുവദിച്ചിരിയ്ക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നത് ഇന്ത്യക്കാരെന്ന് സിബിഐ. 50,000 കോടി ഡോളര്‍ മതിക്കുന്ന കള്ളപ്പണമാണ് ഇന്ത്യക്കാര്‍ വിവിധ രാജ്യങ്ങളിലായി നിക്ഷേപിച്ചിരിക്കുന്നത്. ഇത് ഏകദേശം 24.5 ലക്ഷം കോടി രൂപ വരും.

മൗറീഷ്യസ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ലീച്ചന്‍സ്റ്റീന്‍, ബ്രിട്ടിഷ് വിര്‍ജിന്‍ ഐലന്റ്‌സ് എന്നിവിടങ്ങളിലായാണ്
ഇന്ത്യക്കാരുടെ കള്ളപ്പണത്തില്‍ സിംഹഭാഗവും നിക്ഷേപിച്ചിരിയ്ക്കുന്നത്. സ്വിസ് ബാങ്കുകളിലും ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളത് ഇന്ത്യക്കാര്‍ക്കു തന്നെ.

അഴിമതിക്കെതിരായ പോരാട്ടവും, അനധികൃത ആസ്തികള്‍ തിരിച്ചുപിടിക്കുന്നതും ലക്ഷ്യമിട്ട് ഇന്റര്‍പോള്‍ സംഘടിപ്പിച്ച പ്രഥമ ആഗോള പരിപാടിയില്‍ സംസാരിക്കവേ സിബിഐ ഡയറക്റ്റര്‍ എപി. സിങ് ആണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്,.

നിക്ഷേപം നടത്തിയിരിക്കുന്ന ഓരോ രാജ്യത്തേക്കും ജുഡീഷ്യല്‍ അപേക്ഷകള്‍ അയച്ചു മാത്രമേ അന്വേഷണോദ്യോഗസ്ഥര്‍ക്ക് ഇവയുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ കഴിയൂ. ഇതു സമയമെടുക്കുന്ന പ്രക്രിയയാണ്. ഏറ്റവും അഴിമതിമുക്തമെന്നു കരുതപ്പെടുന്ന രാജ്യങ്ങളില്‍ 53 ശതമാനത്തിലേക്കാണ് നികുതി വെട്ടിക്കാനുള്ള കള്ളപ്പണ നിക്ഷേപങ്ങള്‍ പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഴിമതിരാഹിത്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡും അഞ്ചാം സ്ഥാനത്തുള്ള സിംഗപ്പൂരും ഏഴാം സ്ഥാനത്തുള്ള സ്വിറ്റ്‌സര്‍ലന്‍ഡും ഇതില്‍പ്പെടും. പക്ഷേ, വിവരങ്ങള്‍ കൈമാറാനുള്ള ഇച്ഛാശക്തി അവര്‍ കാട്ടാറില്ല. കള്ളപ്പണ നിക്ഷേപം കണ്ടെത്തുകയും മരവിപ്പിക്കുകയും കണ്ടുകെട്ടുകയും വീണ്ടെടുക്കുകയും ചെയ്യുക രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമായ സങ്കീര്‍ണമായ പ്രക്രിയയാണെന്നും സി.ബി.ഐ ഡയറക്ടര്‍ പറഞ്ഞു.

English summary
CBI director AP Singh on Monday acknowledged that Indians are the largest depositors of illegal money in banks abroad with an estimated $500 billion - nearly 24.5 lakh crore - stashed away in tax havens.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X