കൊല്ലം: രണ്ടു മീന്‍പിടുത്തക്കാരെ വെടിവെച്ചുകൊന്ന കേസില്‍ പിടിയിലായ ഇറ്റാലിയന്‍ നാവിക ഉദ്യോഗസ്ഥരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഐപിസി 302ാം വകുപ്പ് പ്രകാരം കൊലക്കുറ്റത്തിനാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തിട്ടുള്ളത്.
കരുനാഗപ്പള്ളി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കെപിജോയി മുമ്പാകെയാണ് രണ്ടു പേരെയും ഹാജരാക്കിയത്. റിമാന്റിലുള്ള ആദ്യത്തെ മൂന്നു ദിവസം പോലിസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരള അതിര്‍ത്തിയില്‍ വെച്ച് ബുധനാഴ്ചയാണ് മത്സ്യതൊഴിലാളികള്‍ക്കുനേരെ വെടിവെച്ചത്.
നാവികര്‍ക്ക് നിയമസഹായം നല്‍കുന്നതിനായി നിയമവിദഗ്ധരുള്‍പ്പെട്ട നാലംഗ ഇറ്റാലിയന്‍ സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. ലൊസ്റ്റാറോ മാസ്ലി മിലാനോ, സാല്‍വത്തോറോ ജിലോണ്‍ എന്നീ നാവികരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
The two crew members of an Italian ship who allegedly shot dead two Indian fishermen off the Kerala coast were Monday sent to 14 days custody by Karunagapally First Class Judicial Magistrate Court.The first three days woule be in police custody, ruled Magistrate PK Joy.