Get Updates
Get notified of breaking news, exclusive insights, and must-see stories!

കടല്‍ക്കൊല:ആലഞ്ചേരി പിതാവിന്റെ പരാമര്‍ശം വിവാദമായി

Cardinals George Alancherry,
കൊല്ലം: നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ അഭിമുഖം വിവാദത്തില്‍. ഇറ്റലിയിലെ കത്തോലിക്കാ വാര്‍ത്താ ഏജന്‍സിയായ ഫിഡസിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളാണ് വിവാദത്തിലായത്.

ഇറ്റലിക്കെതിരെ സംസ്ഥാനം തിരിക്കിട്ട് നടപടിയെടുക്കരുതെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അഭിമുഖത്തില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. പ്രശ്‌നത്തില്‍ സമാധാനപരമായ പരിഹാരം കാണണം. സംഭവത്തില്‍ തിടുക്കത്തില്‍ തീരുമാനമെടുക്കേണ്ടെന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കേരളത്തിലെ കത്തോലിക്ക മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തിനെയും ആലഞ്ചേരി പിതാവ് വിമര്‍ശിച്ചിട്ടുണ്ട്. പ്രതിപക്ഷം മുതലെടുപ്പിന് ശ്രമിയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞിരിയ്ക്കുന്നത്.

ഇറ്റാലിയന്‍ സൈനികര്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നത് ഗൗരവതരവും ദുഃഖകരവുമായ കാര്യമാണ്. അതു രണ്ടു രാജ്യങ്ങളും സമാധാനപരമായി പറഞ്ഞുതീര്‍ക്കണം. പാശ്ചാത്യശക്തികളെന്നും അമേരിക്കന്‍ ആധിപത്യമെന്നുമൊക്കെപ്പറഞ്ഞ് പ്രതിപക്ഷം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണെന്ന് തോന്നുന്നു. പ്രശ്‌നം സമാധാനപരമായി പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആലഞ്ചേരി പിതാവ് മധ്യസ്ഥശ്രമം നടത്തുമെന്ന റോമിലെ ഫീഡസ് വാര്‍ത്താ ഏജന്‍സിയുടേതായി വന്ന വാര്‍ത്ത ശരിയല്ലെന്ന് സഭാ വക്താവ് റവ. ഡോ. പോള്‍ തേലക്കാട്ട് വ്യക്തമാക്കി. അഭിമുഖ സംഭാഷണത്തെക്കുറിച്ചു തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തില്‍ താന്‍ കര്‍ദിനാളുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+