ജോണ്‍സന്റെ മകന് ബൈക്കപകടത്തില്‍ മരിച്ചു
ചെന്നൈ: അന്തരിച്ച സംഗീതസംവിധായകന് ജോണ്‍സന്റെ മകന് ചെന്നൈയില്‍ ബൈക്കപകടത്തില്‍ മരിച്ചു. ചെന്നൈയില്‍ വന്സാര്ബാക്കത്ത് സോഫ്റ്റ് വെയര്‍ എന്‍ജീനിയറായ റെന്‍ ജോണ്സന് (25) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ജോലിക്കു പോകുമ്പോഴായിരുന്നു അപകടം.
റെന്‍ സഞ്ചരിച്ച ബൈക്ക് ചെന്നൈ അഡയാര്‍ മധ്യകൈലാഷില് വഴിയാത്രക്കാരിയെ ഇടിച്ചശേഷം നിയന്ത്രണംവിട്ട് റോഡിന്റെ മീഡിയനിലിടിച്ച് മറിയുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കിടിച്ച് പരിക്കേറ്റ യാത്രക്കാരി അബോധാവസ്ഥയില്‍ ചികിത്സയിലാണ്.
ഷാന്‍ എന്ന സഹോദരിക്കും അമ്മ റാണിയ്ക്കുമൊപ്പമാണ് റെന്‍ ചെന്നൈയില്‍ താമസിക്കുന്നത്. റെനിന്റെ മൃതദേഹം തൃശൂരിലെ നെല്ലിക്കുന്നിലെ താവാട്ട് വീട്ടില്‍ കൊണ്ടു വരും. ഉച്ചകഴിഞ്ഞു നെല്ലിക്കുന്ന് സെന്റ്. സെബാസ്റ്റിയന് പള്ളിയില്‍ സംസ്കരിക്കും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് പതിനെട്ടിനാണു ജോണ്സന് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications