ഇറാന്‍ ആണവശക്തി തകര്‍ക്കുമെന്ന് ഒബാമയുടെ താക്കീത്

ഇറാന് ആണവ പരീക്ഷണം നിര്‍ത്തിയില്ലെങ്കില്‍ ഇറാനെതിരെയുള്ള അറ്റകൈ പ്രയോഗംമായിരിക്കും ഇത് എന്നാണ് ഒബാമ പറഞ്ഞത്.
ഇതിനിടെ ഇസ്രായേലിനു ഇറാനെ ആക്രമിക്കുന്നതിനെതിരെ താക്കീതു നല്‍കുകയും ചെയ്തു ഒബാമ. അപക്വമായി ഇറാനെ ആക്രമിച്ചാല്‍ അത് ഒരുപക്ഷേ ഇറാന് ഒരു ഇരയുടെ പരിവേഷം നല്‍കും എന്നാണ് ഒബാമ ഇസ്രായേലിനു നല്‍കിയ താക്കീത്.
ഇസ്രായേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായി നടത്തിയ ചര്‍ച്ചയിലാണ് ഒബാമ ഇറാനെതിരെ തുറന്നടിച്ചത്.
ഇറാന്‍ ആണവായുധങ്ങള്‍ സൂക്ഷിക്കാന്‍ പാടില്ല എന്നു ഐക്യരാഷ്ട്ര സഭ പറഞ്ഞതുതന്നെയാണ് അമേരിക്കയും പറയുന്നത് എന്നും ഒബാമ പറഞ്ഞു.












Click it and Unblock the Notifications