കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശക്തമായ സൗരവാതത്തിന് സാധ്യത

  • By Ajith Babu
Google Oneindia Malayalam News

Biggest solar storm in years races toward Earth
വാഷിംഗ്ടണ്‍: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ സൗര കൊടുങ്കാറ്റ് വ്യാഴാഴ്ച രാത്രിയോടെ ഭൂമിയിലെത്തുമെന്ന് ശാസ്ത്രജ്ഞര്‍. ഇതിന്റെ ആഘാതം വെള്ളിയാഴ്ച പുലര്‍ച്ച വരെ ഉണ്ടാകും.

സൂര്യനിലുണ്ടാകുന്ന വന്‍ സ്‌ഫോടനത്തിന്റെ ഫലമായി ബഹിര്‍ഗമിക്കുന്ന വികിരണ ഊര്‍ജമാണ് സൗര കൊടുങ്കാറ്റായി മാറുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ നേരിയ തോതില്‍ സൗരവാതം അനുവഭപ്പെട്ടിരുന്നു

ഉപഗ്രഹങ്ങളുടേയും വാര്‍ത്താ വിനിമയ സംവിധാനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ ബാധിക്കാനിടയുള്ള ശക്തമായ സൗരവാതത്തിന് സാധ്യതയുണെ്ടന്ന് ശാസ്ത്രജ്ഞന്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. സൗരവാതം ഭൂമിയുടെ കാന്തീകമണ്ഡലത്തില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങളെ തുടര്‍ന്ന് വൈദ്യുത വിതരണ സംവിധാനങ്ങള്‍ താറുമാറാകുക, ഫോണ്‍ ബന്ധങ്ങളില്‍ തടസമനുഭവപ്പെടുക തുടങ്ങിയ പ്രതിഭാസങ്ങള്‍ക്കും സാധ്യതയുണ്ട്. 1972 അടിച്ച ശക്തമായ സൗര കൊടുങ്കാറ്റില്‍ യുഎസിലെ ഇല്ലിനോയിസില്‍ ടെലിഫോണ്‍ സംവിധാനം തകര്‍ന്നിരുന്നു.

വിമാന സര്‍വീസുകളേയും സൗരവാതം ബാധിക്കുമെന്നാണ് സൂചനയുണ്ട്. സൗരവാതം ബ്രിട്ടനിലാണ് ശക്തമാകുകയെന്ന് ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വെ ശാസ്ത്രജ്ഞര്‍ പറഞ്ഞു.

സൂര്യനില്‍ നിന്നുള്ള ശക്തിയേറിയ കണങ്ങളുടെ, മുഖ്യമായും പ്രോട്ടോണുകളുടെ പ്രവാഹമാണ് സൗരവാതം. ഭൂമിയിലെത്തുന്ന സൗരവാതകണങ്ങളില്‍ ഏറിയപങ്കും ഭൂമിക്കു ചുറ്റുമുള്ള കാന്തികമണ്ഡലത്തില്‍ മന്ദനത്തിനു വിധേയമാവുകയും, അതിനെ മുറിച്ചു കടക്കാന്‍ കഴിയാതെ ഭൂമിയുടെ വശങ്ങളിലൂടെ പ്രവഹിച്ചുപോവുകയും ചെയ്യുന്നു.

എന്നാല്‍ ഊര്‍ജം കൂടിയ കണങ്ങള്‍ കാന്തികമണ്ഡലത്തെ തുളച്ചു കടക്കും. ഇത് ഏറെയും സംഭവിക്കുക ഭൂമിയുടെ കാന്തികധ്രുവങ്ങളോടു ചേര്‍ന്ന് ഫണല്‍ രൂപത്തിലുള്ള, കാന്തികബലരേഖകളില്ലാത്ത മേഖലയിലാണ്. അതിനാല്‍ ധ്രുവ മേഖല വഴിയുള്ള വിമാനയാത്രകള്‍ ഒഴിവാക്കാന്‍ നാസ നിര്‍ദേശിച്ചിട്ടുണ്ട്.

English summary
Huge explosions on the sun's surface are sparking the biggest radiation and geomagnetic storm that Earth has experienced in five years, according to space weather experts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X