കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജിയ്ക്ക് പിന്നില്‍ ഉമ്മന്‍ ചാണ്ടി: കടകംപള്ളി

  • By Nisha Bose
Google Oneindia Malayalam News

തിരുവനന്തപുരം: എംഎല്‍എ സ്ഥാനം രാജി വച്ച നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍ ശെല്‍വരാജിനെ സിപിഎമ്മിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ശെല്‍വരാജിന്റെ രാജിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

മന്ത്രിസ്ഥാനവും പണവും വാഗ്ദാനം ചെയ്ത് നടത്തിയ കുതിരക്കച്ചവടമാണിത്. വെള്ളിയാഴ്ച രാവിലെ അഞ്ചു മണിയ്ക്ക്് ഒരു യുഡിഎഫ് നേതാവിനൊപ്പം ശെല്‍വരാജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ് രാജി തീരുമാനമുണ്ടായത്.

യുഡിഎഫിലേയ്ക്ക് ചേക്കേറില്ല എന്ന തീരുമാനം പിറവം ഉപതിരഞ്ഞെടുപ്പ് കഴിയുന്നതു വരെ ശെല്‍വരാജ് ആവര്‍ത്തിയ്ക്കും. എന്നാല്‍ പിന്നീട് വാക്കുമാറ്റും. ഇതാണ് യുഡിഎഫും ശെല്‍വരാജും തമ്മിലുണ്ടാക്കിയിട്ടുള്ള കരാര്‍ എന്നും സുരേന്ദ്രന്‍ ആരോപിച്ചു.

പാര്‍ട്ടിയിലെ ഏതെങ്കിലും ഒരു നേതാവ് തന്നോട് ഫാസിസ്റ്റ് രീതിയില്‍ പെരുമാറിയതായി ശെല്‍വരാജ് ഇന്നു വരെ പരാതി ഉന്നയിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

English summary
CPM district secretary Kadakampally Surendran today informed that R Selvaraj, who submitted his resignation as Neyyattinakara MLA, has been expelled from the party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X